കൊച്ചി:ബലാത്സംഗ കേസില്‍ യുട്യൂബര്‍ അറസ്റ്റിലായി. മലപ്പുറം തിരൂര്‍ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) ആണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒപ്പം നഗ്‌ന വീഡിയോകളും ഫോട്ടോകളും ഇയാള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളില്‍ സമാന കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: