ബിക്കാനീർ : നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങളിൽ നിന്ന് ക്രിസ്ത്യൻ മിഷനറിമാർ പിന്മാറുന്നില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജസ്ഥാനിലെ ബിക്കാനീറിലെ മുക്ത പ്രസാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഏറ്റവും പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരു വീട് റെയ്ഡ് ചെയ്യുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ പ്രസംഗകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബംഗ്ലാനഗർ പ്രദേശത്തെ ഒരു വീടിനുള്ളിൽ പ്രാർത്ഥനാ യോഗത്തിന്റെ പേരിൽ ആളുകളെ മതപരിവർത്തനം നടത്താൻ ശ്രമം നടന്നതായി വിവരം ലഭിച്ചു. ഇക്കാര്യം അറിഞ്ഞപ്പോൾ ഹിന്ദു സംഘടനകളാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിനു ശേഷമാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി പ്രഭാഷകരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തമിഴ്നാട്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ബിക്കാനീറിൽ എത്തിയതെന്ന് ഇവർ വെളിപ്പെടുത്തി.
ഒരു വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം നടന്നുകൊണ്ടിരുന്നത്. വീട്ടിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ പ്രസംഗം കേൾക്കാൻ നിരവധി പേരും എത്തിയിരുന്നു. വിവരമറിഞ് ആദ്യം വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ജാഗരൺ മഞ്ചിന്റെയും പ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ അവിടെ പ്രാർത്ഥനകൾ നടക്കുന്നുണ്ടായിരുന്നു. തുടർന്ന് ഹൈന്ദവ സഘടനകൾ മതപരിവർത്തനത്തെ എതിർത്തു. വി
വരം ലഭിച്ചതിനെത്തുടർന്ന് സിഒ സദർ ശ്രാവൺ ദാസ് സന്ത് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശവാസികൾ പറയുന്നതനുസരിച്ച് വളരെക്കാലമായി പുറത്തുനിന്നുള്ളവർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ടായിരുന്നു. ഇരുപത്തിഅയ്യായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചിലരെ വിളിച്ചതായും ആരോപണമുണ്ട്. പോലീസ് സ്ഥലത്ത് നിന്ന് ആക്ഷേപകരമായ രേഖകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.
പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയവർ അന്ത്യോദയ നഗർ, ബംഗളനഗർ, ഇന്ദിര കോളനി, മുക്ത പ്രസാദ് കോളനി, ഉദസർ എന്നിവിടങ്ങളിലെ താമസക്കാരാണ്. അവരിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: