തിരുവനന്തപുരം: ഗായകന്‍ വിജയ് യേശുദാസ് ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒരു ഫ്രഷ് ഗാനവുമായി എത്തുന്നു. നവാഗത സംഗീതസംവിധായകന്‍ മുരളി അപ്പാടത്താണ് സംഗീതം. വരികള്‍ എഴുതിയിരിക്കുന്നതും ഒരു പുതുഗാനരചയിതാവാണ്- ലെജിന്‍ ചെമ്മാനി.
ഒരു നനുത്ത തൂവല്‍സ്പര്‍ശം പോലെയാണ് ടീനേജ് ബന്ധങ്ങളുടെ കഥ പറയാന്‍ ഉപയോഗിക്കുന്ന ഗാനം. പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന ഒരു വയനാടന്‍ പ്രണയകഥയിലേതാണ്. ഇതിന്റെ ലിറിക്കല്‍ വീഡിയോ യൂട്യൂബില്‍ റിലീസായി.
ഇന്നെന്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ
ഇന്നലെ സ്വപ്നത്തില്‍ ഒത്തിരി പുഞ്ചിരി തന്ന നിലാവേ
ജാലകവാതിലില്‍ മുട്ടിയുരുമ്മുന്നൊരീറല്‍ മൊഴിയായ്
പുസ്തകത്താളില്‍ മയങ്ങിയുറങ്ങിയ വേളിക്കുറുമ്പേ
ഇങ്ങിനെപോകുന്നു വരികള്‍.
വിജയ് യേശുദാസിന്റെ ലളിതവും അനായാസവുമായ ആലാപനമാണ് ഗാനത്തെ വ്യത്യസ്തമാക്കുന്നത്.
വിജയ് യേശുദാസിന്റെ ഗാനം കേള്‍ക്കാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: