കോഴിക്കോട്:ക്വട്ടേഷന് സംഘാംഗവും വധശ്രമക്കേസിലെ പ്രതിയുമായ യുവാവ് മൂന്ന് വര്ഷത്തിന് ശേഷം പൊലീസ് പിടിയിലായി.മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27)നെയാണ് നേപ്പാളില് നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
2022 ലാണ് കേസിന് ആധാരമായ സംഭവം.ബാലുശേരി സ്വദേശി ലുഖ്മാനുല് ഹക്കീമിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാന് ഹക്കീമിന്റെ ഭാര്യാപിതാവാണ് ക്വട്ടേഷന് നല്കിയത്.കേസ് അന്വഷണം നടക്കവെ വിദേശത്തേക്ക് മുങ്ങിയ മുഹമ്മദ് അഷ്ഫാഖിനെ ചേവായൂര് പൊലീസാണ് നേപ്പാളില് വച്ച്് പിടികൂടിയത്.
ലുക്മാനുല് ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസിനിടെ ഇയാളുടെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി ഹക്കീമിനെ കൊലപ്പെടുത്താന് ബേപ്പൂര് സ്വദേശി ജാഷിംഷാ എന്നയാള്ക്ക് കൊട്ടേഷന് നല്കി.ജാഷിംഷാ ഏര്പ്പാടാക്കിയ നാല് പേര് ലുക്മാനുല് ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില് എത്തിച്ച് കൊലപ്പെടുത്താന് ശ്രമിച്ചു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന് ശ്രമിക്കവെ ശബ്ദം കേട്ട് നാട്ടുകാര് എത്തിയപ്പോഴേക്കും ഇവര് കാറില് രക്ഷപ്പെടുകയായിരുന്നു.
ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് 6ാം പ്രതി മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടന്നത്. പ്രതി നേപ്പാളില് ഉണ്ടെന്ന് മനസിലാക്കിയാണ് ചേവായൂര് പൊലീസ് നേപ്പാളിലെത്തിയത്. തുടര്ന്ന് 12 ാം തിയതി നേപ്പാളിലെ കാഠ്മണ്ഡുവിന് സമീപം വച്ച് പ്രതിയെ പിടികൂടി. കഴിഞ്ഞ രാത്രിയോടെ സ്റ്റേഷനില് എത്തിച്ച പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: