ന്യൂഡൽഹി ; മഹാകുംഭമേളയ്‌ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ 18 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്.
എന്നാൽ ഈ അപകടത്തിന് രണ്ട് ദിവസം മുൻപ് റെയിൽ വേ സ്റ്റേഷനിൽ നിന്നുള്ള ചില ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അതിൽ ഇസ്ലാം വേഷത്തിലുള്ള യുവാക്കൾ സ്റ്റേഷനിൽ ബഹളം വയ്‌ക്കുന്നത് കാണാം. ടോക്കൺ ഉപയോഗിക്കാതെയും മെട്രോ കാർഡ് സ്വൈപ്പ് ചെയ്യാതെയും എക്സിറ്റ് ഗേറ്റുകൾ ചാടിക്കടന്ന് മെട്രോ സ്റ്റേഷനിൽ കടക്കുന്ന ജനക്കൂട്ടത്തെയും വീഡിയോയിൽ കാണാം.
സംഭവത്തെ തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സ്ഥിതിഗതികൾ വിശദീകരിച്ച് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു . “ചില യാത്രക്കാർ എഎഫ്‌സി ഗേറ്റ് മറികടന്ന് പുറത്തേക്ക് ചാടിയപ്പോൾ യാത്രക്കാരുടെ താൽക്കാലിക തിരക്ക് ഉണ്ടായി. അത്തരം യാത്രക്കാരെ നിയന്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും മതിയായ സന്നിഹിതരായിരുന്നു, സാഹചര്യം ഒരിക്കലും നിയന്ത്രണാതീതമായിരുന്നില്ല. മറിച്ച്, എഎഫ്‌സി ഗേറ്റുകളിൽ പെട്ടെന്നുള്ള തിരക്കാണ് കാരണമായത്. ചില യാത്രക്കാരുടെ താൽക്കാലിക പ്രവർത്തിയായിരുന്നു അത്.” എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
വൈറൽ വീഡിയോയിലെ സംഭവം ഫെബ്രുവരി 13 ന് ഡൽഹി മെട്രോയുടെ വയലറ്റ് ലൈനിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ നടന്നതാണെന്ന് ഡിഎംആർസി പറഞ്ഞു. അപകടം നടന്ന ദിവസവും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ ഇന്നലത്തെയും സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്നും അന്വേഷിക്കും.
പ്രയാഗ്‍രാജിലേക്ക് പോകുന്നതിനായി ശനിയാഴ്ച രാത്രി നൂറുകണക്കിന് യാത്രക്കാര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനായി നിരവധി പേര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 13ലും ഉണ്ടായിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ വൈകുകയും അര്‍ധരാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. ഇതിനു പുറമെ കൂടുതല്‍ ടിക്കറ്റുകള്‍ കൂടി വിറ്റതോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയും വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും ചെയ്തതായും പറയപ്പെടുന്നു.
Where's security??? pic.twitter.com/XKxplq6S4r
— Mr Sinha (@MrSinha_) February 15, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: