തിരുവനന്തപുരം :ആശാവര്‍ക്കര്‍മാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സര്‍ക്കാറിനുള്ള താല്‍പ്പര്യമൊന്നും ഇവരെ കുത്തിയിളക്കിവിട്ടവര്ക്കില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
മൂന്ന് മാസത്തെ വേതന കുടിശികയും വേതന വര്‍ദ്ധനവും ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകല്‍ സമരം നടത്തുന്ന ആശവര്ക്കര്മാര്ക്കെതിരെയാണ് ധനമന്ത്രിയുടെ വിമര്‍ശനം.എന്നാല്‍ മന്ത്രിയുടെ ആക്ഷേപം ആശ വര്‍ക്കര്‍മാര്‍ തള്ളി. സമരം ശക്തമായി തുടരുമെന്ന് അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരക്കാരോട് അനുഭാവമുണ്ടെന്ന് പറഞ്ഞ മന്ത്രി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാവുന്നതല്ലെന്നാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: