Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അമേരിക്കൻ സഹായം ഇന്ത്യൻ മാധ്യമ മേഖലയെ ഇടതാക്കുമ്പോൾ

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Feb 16, 2025, 12:11 pm IST
in Varadyam

ഇന്ത്യയിലെ മാധ്യമമേഖലയും വിദ്യാഭ്യാസസംവിധാനവും സാംസ്‌കാരികസ്ഥാപനങ്ങളും ഇടതുപക്ഷ ആശയങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തരത്തില്‍ രൂപം കൊണ്ടിരിക്കുകയാണ്. ഇത് യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല ആസൂത്രിത ശ്രമങ്ങളുടെ ഫലമായാണ് ഇതു വികാസം പ്രാപിച്ചത്. ഇക്കാര്യത്തില്‍ യുഎസ്എഐഡി (United States Agency for International Development) നിര്‍ണായക പങ്ക് വഹിച്ചുവെന്നതാണ് വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തല്‍.

വിദേശരാഷ്‌ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് യുഎസ് ഏര്‍പ്പെടുത്തിയ അന്താരാഷ്‌ട്ര വികസന ഏജന്‍സിയുടെ നിഗൂഢ സ്വാധീനത്തെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇന്റര്‍ന്യൂസ് നെറ്റ്വര്‍ക്കിലേക്ക് ഏകദേശം 4000 കോടി രൂപ (4726 ലക്ഷം ഡോളര്‍) യുഎസ്എയിഡ് നിക്ഷേപിച്ചതായാണ് വിക്കിലീക്സ് വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ മാധ്യമമേഖലയെ ആരാണ് നിയന്ത്രിക്കുന്നത്, അവരുടെ അജണ്ട എന്താണ്, വിദേശ ശക്തികളുടെ പങ്കെന്ത് എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നു.

യുഎസ്എഐഡി, ഇന്റര്‍ന്യൂസ് ബന്ധം
യുഎസ്എഐഡി 100-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മാധ്യമ സംഘടനയായ ഇന്റര്‍ന്യൂസ് നെറ്റ്‌വര്‍ക്കിന് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ടെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. പ്രൊപ്പഗന്റ ആഖ്യാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സ്വതന്ത്ര മാധ്യമങ്ങളെ ഉപയോഗിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്.

ഇന്റര്‍ന്യൂസ് 4,000-ലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി, ന്യൂസ് ഏജന്‍സികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ ആശയങ്ങളും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുന്ന പരിശീലനം നല്‍കുന്നു. ഇവര്‍ അവരുടെ ധനസഹായ പട്ടികയില്‍ യുഎസ്എഐഡിനെ പരസ്യമായി ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍ പ്രത്യക്ഷ്യമായി അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായം ഈ കൂട്ടായ്‌മയ്‌ക്ക് ലഭിക്കുന്നുണ്ട്.

ഇന്റര്‍ന്യൂസും ഇന്ത്യയും
ഇന്ത്യയില്‍ ഇന്റര്‍ന്യൂസ് ദല്‍ഹി ആസ്ഥാനമായ Data Leads എന്ന മാധ്യമ സ്ഥാപനത്തിലൂടെ പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ ഫണ്ടിംഗോടെ DataLeads ‘FactShala’ എന്ന ഒരു വസ്തുതാ പരിശോധനാ പദ്ധതി നടപ്പിലാക്കുന്നു. ഇത് രാജ്യത്ത് മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതാണ്. ഇതിന്റെ ഘടന ഇങ്ങനെയാണ്.
ഇന്റര്‍ന്യൂസ് യുഎസ്എഐഡി ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്നു.
ഗൂഗിളുമായി ചേര്‍ന്ന് ഗ്ലോബല്‍ മീഡിയ ട്രെയിനിങ് നടത്തുന്നു.
Fact Shala യുടെ ബാനറിന് കീഴില്‍ Data Leads ഇന്ത്യയില്‍ പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നു.
പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള ‘സമ്ഭാവ്‌ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് പൊളിറ്റിക്‌സ്’ (SIPP) മുഖേന ഇത് നിയന്ത്രിക്കുന്നു.

പ്രശാന്ത് ഭൂഷന്റെ അമ്മയുടെ പേരില്‍ 2004-ല്‍ ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ സ്ഥാപിച്ച ഈ സ്ഥാപനം 2,500-ലധികം ശില്‍പശാലകള്‍ നടത്തിയിട്ടുണ്ട്. 75,000-ലധികം മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും 6.5 കോടി ജനങ്ങളിലേക്ക് അവരുടെ പ്രചാരണം എത്തിക്കുകയും ചെയ്തു.

പ്രധാനമായ ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരായ രവീഷ് കുമാര്‍, ആകാശ് ബാനര്‍ജി, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, കവിതാ കൃഷ്ണന്‍, സന്ദീപ് ചൗധരി, പ്രഞ്ജോയ് ഗുഹ താകൂര്‍ത്ത തുടങ്ങിയവര്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വസ്തുത പരിശോധനയുടെ മറവില്‍ സ്വാധീനമുറപ്പിക്കല്‍

കാശ്മീരി മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് നസാക്കത്ത് സ്ഥാപിച്ച ഡാറ്റലീഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ് ഫാക്റ്റ് ശാല. ഫോര്‍ഡ് ഫൗണ്ടേഷനും സോറോസും ധനസഹായം നല്‍കുന്ന ജേര്‍ണലിസ്റ്റ് ഗ്രൂപ്പായ ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം നെറ്റ്‌വര്‍ക്കിന്റെ ബോര്‍ഡ് അംഗമാണ് സയ്യിദ് നസാക്കത്ത്.പദ്ധതിയുടെ ഭാഗമായി 250 ലധികം മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ അധ്യാപകര്‍, ഫാക്റ്റ് ചെക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ എന്നിവയുടെ കൂട്ടായ്‌മ പ്രവര്‍ത്തിക്കുന്നു.

Fact Shala, Alt News എന്നിവയുമായി സഹകരിച്ച് ഉമമേ ഘലമറ െവസ്തുത പരിശോധനാ ശില്‍പശാലകള്‍ നടത്തുന്നു. ഇത് മാധ്യമവ്യവസ്ഥയുടെ ഇടതുപക്ഷ ചായ്വിന് ശക്തമായ പിന്തുണ നല്‍കുന്ന ഒരു ബന്ധം രൂപപ്പെടുത്തുന്നു.

Fact Shala യുടെ അംബാസഡര്‍മാരില്‍ പ്രമുഖരായ ശേഖര്‍ ഗുപ്ത (The Print), രിതു കപൂര്‍(The Quint), ഫെയ് ഡിസൂസ (Beatroot News), ജയന്ത് മാമ്മന്‍ മാത്യു (മലയാള മനോരമ) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ‘തെറ്റായ വിവരങ്ങള്‍’ എന്ന നിലയില്‍ തരംതിരിക്കുകയും ചെയ്യുന്നു.

ഇന്റര്‍ന്യൂസ് നെറ്റ്വര്‍ക്കും ഫാക്ട്ശാലയും പക്ഷപാതരഹിതമായ സമീപനം നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ ബോധവത്കരിക്കുന്നതിനു പകരം, പ്രത്യയശാസ്ത്ര സ്വാധീനത്തിനുള്ള ഉപകരണമായി മാധ്യമ സാക്ഷരതയെ മറയാക്കുകയായിരുന്നു. ഫാക്ട്ശാലക്കു പിന്നില്‍ വ്യക്തമായ പ്രത്യയശാസ്ത്ര ചായ്വുള്ളവരാണ്. അവരുടെ പരിശീലന പരിപാടികള്‍ സംഘടന അവകാശപ്പെടുന്നത് പോലെ നിഷ്പക്ഷമല്ല.
ഇന്റര്‍ന്യൂസിന് സാമ്പത്തിക പിന്തുണ നല്‍കുന്ന പ്രമുഖ ആഗോള സംഘടനകള്‍:
ഫോര്‍ഡ് ഫൗണ്ടേഷന്‍
റോക്കഫെല്ലര്‍ ഫൗണ്ടേഷന്‍
ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍
(ജോര്‍ജ് സോറോസ്)
മക്ആര്‍തര്‍ ഫൗണ്ടേഷന്‍
ഒമിദ്യാര്‍ നെറ്റ്വര്‍ക്ക്
സ്‌കോള്‍ ഫൗണ്ടേഷന്‍

ഇന്ത്യയിലെ യുഎസ്എഐ ഡിയുടെ സ്വാധീനം
മാധ്യമ പരിശീലനം മാത്രമല്ല, ഇന്ത്യയുടെ രാഷ്‌ട്രീയ വ്യവസ്ഥിതിയെ സ്വാധീനിക്കാനും യുഎസ്എഐഡി ശ്രമിക്കുന്നു. ഇന്ത്യാ വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ്എഐഡി ധനസഹായം നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്:

ഇന്റര്‍നാഷണല്‍ ആന്റി കറപ്ഷന്‍ കോണ്‍ഫറന്‍സ് (IACC) ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയ്‌ക്ക് പിന്തുണ നല്‍കിയ പ്ലാറ്റ്‌ഫോം.

ഇക്വാലിറ്റി ലാബ്‌സ് – ദളിത് അവകാശങ്ങള്‍ എന്ന പേരില്‍ ഭിന്നിപ്പിക്കുന്ന പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമുള്ള എന്‍ജിഒ. പാകിസ്ഥാനുമായി ബന്ധമുള്ള ഭജന്‍ സിംഗ് ഭിന്ദറുമായി ഇതിന് ബന്ധമുണ്ട്.

നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്
ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്താന്‍ വിദേശശക്തികള്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 ഒക്ടോബര്‍ 8-ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിനുശേഷം മോദി പ്രസ്താവിച്ചിരുന്നതുപോലെ ”ഇന്ത്യയെ സാമൂഹികരീതിയിലും ജനാധിപത്യരീതിയിലും ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.”

യുഎസ്എഐഡിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേധാവിയായി നിയമിതനായ ഇലോണ്‍ മസ്‌ക്, അന്താരാഷ്‌ട്ര വികസന ഏജന്‍സി ഒരു ക്രിമിനല്‍ ഓര്‍ഗനൈസേഷനാണെന്നും അതു പൂര്‍ണ്ണമായും പിരിച്ചുവിടണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.

Tags: Indian media sectoramerican help
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.