Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റാഗിങ്: കുറ്റവും ശിക്ഷയും

Janmabhumi Online by Janmabhumi Online
Feb 16, 2025, 10:34 am IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

1975 സെപ്തംബര്‍ 8. അര നൂറ്റാണ്ട് മുന്‍പുള്ള അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ചെയിനി സ്റ്റേറ്റ് കോളേജ്. തിയോഡോര്‍ ബെന്‍ എന്ന ജൂനിയര്‍ വിദ്യാര്‍ത്ഥി ബാരി വില്യംസ്, ഫ്രാങ്ക് സ്റ്റീവന്‍സ് എന്നീ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരവും മൃഗീയവും മനുഷ്യത്വരഹിതവുമായ ഹേസിങ്ങ് പ്രകടനത്തിന് ഇരയാകുന്നു. ‘ഡോഗ് ലൈന്‍’ എന്നറിയപ്പെടുന്ന ഹെയ്‌സിങ്ങിന്റെ ഇരയായ ബെന്നിനു മറ്റൊരു വിദ്യാര്‍ത്ഥിയെ ഒരു ഇടനാഴിയില്‍ നിന്ന് മുകളിലേക്കും താഴേക്കും കൊണ്ടു പോകേണ്ടി വന്നു. ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ബെന്നിനെ ചുമരിലേക്ക് ഇടിച്ചു. തലയോട്ടി തകര്‍ന്നു. ബെന്‍ കോമയിലേക്ക് വീണു. നാല് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. മനഃപൂര്‍വമല്ലാത്ത നരഹത്യ, ക്രൂരമായ ആക്രമണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ആ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്നത്തെ കോളേജ് പ്രസിഡന്റായിരുന്ന വെയ്ഡ് വില്‍സണ്‍ എല്ലാ ഉത്തരവാദിത്തങ്ങളും നിഷേധിച്ചു. കോടതിയില്‍ കേസ് പരാജയപ്പെട്ടു. പ്രതികള്‍ കുറ്റവിമുക്തരായി.

ഹേസിങ്ങ് എന്ന ക്രൂരവിനോദത്തിന്റെ ഇരയായി തിയഡോര്‍ ബെന്‍ അവസാനിച്ചു. പക്ഷെ ഹേസിങ്ങ് എന്ന ക്രൂര വിനോദം അവസാനിച്ചില്ല. പിന്നെയും നിരവധി തിയഡോര്‍ ബെന്നുമാര്‍ അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെട്ടു.

ഭൂകണ്ഡങ്ങള്‍ക്ക് ഇപ്പുറം ഏഷ്യയില്‍ റാഗിങ് എന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളാല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു, ചിലരുടെ ജീവിതം അവസാനിക്കപ്പെട്ടു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ അരങ്ങേറിയത്. റാഗിങ്ങിന്റെ നടുക്കുന്ന ക്രൂര ദൃശ്യങ്ങള്‍ പു
റത്തുവന്നു. ഹോസ്റ്റല്‍ നരക ഭീകരത എന്നു പറഞ്ഞാല്‍ പോലും കുറഞ്ഞു പോകും. റാഗിങ് എന്ന കുറ്റകൃത്യത്തിനെതിരെ കേരള നിയമസഭ 1998 ല്‍ കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ് നിരോധന നിയമം, 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നതായിരുന്നു ലക്ഷ്യം. വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിരിക്കുന്ന 9 വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. വിദ്യാര്‍ഥിയോ മാതാപി
താക്കളോ രക്ഷകര്‍ത്താവോ അദ്ധ്യാപകനോ ആണ് റാഗിങ് പരാതി നല്‍കേണ്ടത്. ഏത് സ്ഥാപനത്തില്‍ വച്ചാണോ റാഗിങ് നടന്നിരിക്കുന്നത് ആ സ്ഥാപന മേധാവിക്കാണ് പരാതി നല്‍കേണ്ടത്. അത് പ്രിന്‍സിപ്പലോ, പ്രധാന അദ്ധ്യാപകനോ അല്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ ഔദ്യോഗിക ചാര്‍ജുള്ള ഏതെങ്കിലും ഒരു വ്യക്തിയോ ആണ്. പരാതി ലഭിച്ചാല്‍ പ്രസ്തുത പരാതിയിന്മേല്‍ 7 ദിവസത്തിനകം അന്വേഷണം നടത്തേണ്ടതും പരാതി ശരിയെന്ന് ബോധ്യമായാല്‍ ആരോപണവിധേയനായ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും വേണം. റാഗിങ് തെളിയിക്കപ്പെട്ടാല്‍ 2 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ശേഷം വരുന്ന മൂന്ന് വര്‍ഷങ്ങള്‍ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കില്ല. കേരള റാഗിങ് നിരോധന നിയമം സെക്ഷന്‍ 7 ല്‍ ഡീംഡ് അബെറ്റ്‌മെന്റിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അതായത്, ഒരു പരാതി കിട്ടിയാല്‍ നടപടിയെടുക്കേണ്ട സ്ഥാപനത്തിന്റെ അധികാരി കൂടി ഇവിടെ ഭാഗമാകുന്നു. പരാതിയില്‍ നടപടി എടുക്കാത്ത ഉത്തരവാദിത്തപ്പെട്ടവര്‍ക്കും 2 വര്‍ഷം തടവും 10,000 രൂപ പിഴയും വരെയും ലഭിച്ചേക്കാം.

ഒത്തുതീര്‍പ്പില്‍ ഒതുക്കരുത്
വിവേകപൂര്‍വം ചിന്തിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന മസ്തിഷ്‌കത്തിന്റെ ഭാഗമാണ് പ്രീഫ്രണ്ടല്‍ കോര്‍ട്ടക്്‌സ്. വികാരങ്ങളുടെ നിയന്ത്രണകേന്ദ്രം ലിംബിക് സിസ്റ്റവും അതിന്റെ തന്നെ ഭാഗമായ അമിഗ്ഡാലയും ആകുന്നു. വികാരവും വിവേകവുമുള്ള ജീവിയാണ് മനുഷ്യന്‍. ചിന്തകളിലും പ്രവര്‍ത്തിയിലും വിവേകം നിറയട്ടെ. റാഗിങ് ഒരിക്കലും ശക്തിപരീക്ഷണവും അവകാശവും ഒന്നുമല്ല. പൈശാചികവും നികൃഷ്ടവുമായ സാമൂഹ്യ വിരുദ്ധ കുറ്റകൃത്യം മാത്രമാണ്. ദുര്‍ബല മനസ്സില്‍ നിന്ന് ഉടലെടുക്കുന്ന ഭീരുത്വത്തിന്റെ പ്രതിഫലനമാണ്. പരാതിപ്പെടാന്‍ ആളുകള്‍ മുന്നോട്ട് വന്നാല്‍ തീരാവുന്ന ആയുസ്സേ ഈ റാഗിങ് വൈകൃതത്തിനുള്ളൂ. റാഗിങ് പരാതികള്‍ രമ്യതയില്‍ പരിഹരിക്കാനും ഒത്തു തീര്‍പ്പാക്കാനും സ്ഥാപന അധികാരികള്‍ ശ്രമിച്ചാല്‍ റാഗിങ്ങിന് വിലങ്ങിടാന്‍ കാലമെത്ര കഴിഞ്ഞാലും സാധിക്കില്ല. അതിനാല്‍ തന്നെ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ ഈ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പുതിയ തിയഡോര്‍ ബെന്നുമാരുടെ അദ്ധ്യായങ്ങള്‍ തുറക്കാതിരിക്കട്ടെ.

Tags: crimePunishmentRagging
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

India

ഭാര്യ പിണങ്ങിപ്പോയി: കല്യാണം നടത്തിയ ബ്രോക്കറിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

പുതിയ വാര്‍ത്തകള്‍

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies