ന്യൂയോർക്ക് ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാതോരാതെ പുകഴ്‌ത്തി അമേരിക്കൻ മാദ്ധ്യമങ്ങൾ . മോദിയ്‌ക്ക് ട്രംപ് നൽകുന്ന സ്‌നേഹവും ആദരവും പല ലോകമാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നു . ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റതിനുശേഷം എത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദി.
മോദിയുടെ യുഎസ് സന്ദർശനം സഖ്യകക്ഷികളും എതിരാളികളും ഒരുപോലെ സൂക്ഷ്മമായി നിരീക്ഷിച്ചു. വിദേശ മാധ്യമങ്ങൾ ഈ സൗഹാർദ്ദപരമായ കാഴ്ചപ്പാടുകളും ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും വിലയിരുത്തുകയും ചെയ്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, താരിഫ്, കുടിയേറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയായി . ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ആയിരുന്നു ആദ്യമായി അമേരിക്കയിൽ എത്തിയത്. എന്നാൽ മോദിയുടെ അമേരിക്കൻ സന്ദർശനം മാത്രമാണ് മാദ്ധ്യമങ്ങൾ വലിയ ചർച്ചയാക്കിയത്.
ഇന്ത്യയുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ അമേരിക്കയുടെ താൽപ്പര്യം പല യുഎസ് മാദ്ധ്യമങ്ങളും എടുത്തു കാട്ടി. മോദി ട്രമ്പ് ചർച്ചയെ മറ്റ് ലോക നേതാക്കൾക്കുള്ള മാസ്റ്റർക്ലാസ്” എന്നാണ് സി എൻ എൻ വിശേഷിപ്പിച്ചത്. ട്രംപുമായി ചർച്ച നടത്താനുള്ള വഴികളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയിൽ നിന്ന് അറിയണമെന്ന് ഒരു മുതിർന്ന സിഎൻഎൻ പത്രപ്രവർത്തകൻ പറയുന്ന വീഡിയോയും വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: