ന്യൂദല്‍ഹി: പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഎസ് എന്‍എല്‍ ആദ്യമായി ലാഭത്തില്‍. മൂന്നാം സാമ്പത്തികപാദമായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 262 കോടിയുടെ ലാഭമാണ് ബിഎസ്എന്‍എല്‍ ഉണ്ടാക്കിയത്.
BSNL registers a quarterly profit of close to Rs 262 crores for the FIRST TIME in 17 years. pic.twitter.com/szN8NqmBpE
— DoT India (@DoT_India) February 14, 2025
ഇത് വലിയൊരു വഴിത്തിരിവാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സബ്സ്ക്രൈബര്മാരില് ഉണ്ടായ കുതിപ്പ്, ചെലവ് ചുരുക്കല്‍ നടപടി, സേവന വിപുലീകരണം എന്നീ നീക്കങ്ങളുടെ ആത്യന്തിക വിജയമാണിതെന്നും മന്ത്രി പറഞ്ഞു.
ഇതേ കാലയളവിലെ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) മുന്‍വര്‍ഷത്തേക്കാള്‍ വിവിധ മേഖലകളില്‍ 14 ശതമാനം മുതല്‍ 18 ശതമാനം വരെ വളര്‍ച്ച കൈവരിച്ചു. മൊബൈല്‍ സേവനം, ഫൈബര്‍ ടു ഹോം, ലീസ് ഡ് ലൈന്‍ എന്നിങ്ങനെ മേഖലകളിലെല്ലാമാണ് ഈ വളര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: