തൃശൂര്‍:അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി കൂട് നിര്‍മ്മാണത്തിന് തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കൂട് നിര്‍മ്മാണത്തിനായി 40 യൂക്കാലി മരങ്ങള്‍ അടയാളപ്പെടുത്തി. ദേവികുളം റേഞ്ചിലെ യൂക്കാലി മരങ്ങളാണ് മുറിക്കുന്നത്.
ഞായറാഴ്ച മരങ്ങള്‍ മുറിക്കാനാണ് നീക്കം. ഒരു കുങ്കി ആന ഞായറാഴ്ച വെളുപ്പിന് അതിരപ്പിള്ളിയില്‍ എത്തും. ബാക്കി ആനകള്‍ തിങ്കളാഴ്ച ആയിരിക്കും എത്തുക.
വയനാട് ആര്‍ആര്‍ടി സംഘവും കൂട് പണിയുവാനുള്ള സംഘവും ഞായറാഴ്ച ഉച്ചക്ക് എത്തും. കൂടിനായുള്ള പണികള്‍ ഞായറാഴ്ച ആരംഭിക്കും. ആനക്ക് അടിയന്തര പരിചരണം വേണമെങ്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് എത്തിയതിന് ശേഷം ആനയെ പിടികൂടി തുടര്‍ചികിത്സ നല്‍കുന്നതിനായി കോടനാട്ടേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: