കോട്ടയം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് ചോദിച്ചിട്ട് വായ്പ കൊടുത്ത കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നാം പേജില്‍ കുരച്ചു ചാടിയ മനോരമ അകത്തെ പേജിലെത്തിയപ്പോള്‍ സമചിത്തത വീണ്ടെടുത്ത് യാഥാര്‍ത്ഥ്യം പറഞ്ഞു. രാവിലെ മനോരമയുടെ ഒന്നാം പേജു വായിച്ച് ആത്മരോഷം കൊണ്ട കോണ്‍ഗ്രസുകാരും ഇടതു സാമ്പത്തിക വിദഗ്ധരും അകത്തെ വാര്‍ത്ത വായിച്ചുമില്ല. ഒന്നാം പേജു കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ വലിയ ക്രൂരത ചെയ്തുവെന്ന തോന്നലാണ് ജനിക്കുക. സംസ്ഥാനം ചോദിച്ചത് ഗ്രാന്റ് ആണെന്നും കേന്ദ്രം കൊടുത്തത് വായ്പയാണെന്നുമാണ് മനോരമ ധ്വനിപ്പിക്കുന്നത്. എന്നാല്‍ ഉള്‍പേജില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയുടെ പുറത്താണ് ഈ വായ്പ അനുവദിച്ചതെന്ന് മനോരമ സാക്ഷ്യപ്പെടുത്തുന്നു. അതായത് വായ്പ ചോദിച്ചു, വായ്പ കൊടുത്തു എന്ന് വ്യക്തം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല മേഖലയിലെ പുനര്‍നിര്‍മ്മാണത്തിന് 532.5 കോടി രൂപയുടെ 16 പദ്ധതികള്‍ക്കായി മൂലധന നിക്ഷേപ വായ്പ ഇനത്തില്‍ സംസ്ഥാനം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരമാണ് 529.5 കോടി രൂപ ഇപ്പോള്‍ അനുവദിച്ചത്. സ്കൂളുകളും ഓഫീസുകളും ഉള്‍പ്പെടെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍ പാലങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഇതു നല്‍കുന്നത്. ഫണ്ട് വക മാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നാണ് നിബന്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: