നൂയോര്‍ക്ക്: അല്‍ ഖായിദ, ഐഎസ്എസ്, ജയഷേ മുഹമ്മദ്, ലഷ്കറെ തോയിബാ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ട്രംപും സംയുക്ത പ്രസ്താനയില് വ്യക്തമാക്കി. 2008 ലെ മുംബായ് ഭീകരാക്രമണത്തിലെയും പാഠാന്‍കോട്ട് ഭീകരാക്രമണത്തിലെയും പ്രതികളെ പാക്കിസ്ഥാന് എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നം തീര്‍ക്കാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നത്തില്‍ ഇടപെടല്‍ ആവശ്യമല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു
അനധികൃത കുടിയേറ്റം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി വിദേശകാര്യ വക്താവ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: