ന്യൂദല്‍ഹി: ചൈനയ്ക്ക് പകരം ഉല്‍പാദനകേന്ദ്രമാക്കാന്‍ വിദേശരാജ്യങ്ങള്‍ക്ക് പറ്റിയ രാജ്യമായി ഇന്ത്യയെ ഉയര്‍ത്താനുള്ള മോദിയുടെ ശ്രമം കൃത്യമായ സമയത്താണ് നടക്കുന്നത്. കാരണം ചൈന വിട്ടുപോകുന്ന വിദേശക്കമ്പനികളുടെയും ചൈനയില്‍ നിക്ഷേപിച്ച മൂലധനം പിന്‍വലിക്കുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്. ചൈനയില്‍ നിന്നും കഴിഞ്ഞ വര്‍ഷം മാത്രം പുറത്തേക്ക് ഒഴുകിയ വിദേശ നിക്ഷേപം എത്രയാണെന്ന് അറിയാമോ? 16800 കോടി ഡോളര്‍.
2021ലെല്ലാം ചൈനയില്‍ വന്‍തോതിലായിരുന്നു വിദേശ നിക്ഷേപം. 34400 കോടി ഡോളര്‍ വരെയായിരുന്നു അന്നത്തെ നിക്ഷേപം. വിദേശമൂലധനം ചൈനയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനൊപ്പം ചൈനയില്‍ ഉണ്ടായിരുന്ന വിദേശകമ്പനികളും ചൈന വിട്ട് പുറത്തുപോവുകയാണ്. ഇത് മുതലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ആപ്പിളിന്റെ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റി എന്നത് നിസ്സാര നേട്ടമല്ല. ആപ്പിളിന്റെ ഇന്ത്യന്‍ കമ്പനിയായ ആപ്പിള്‍ ഇന്ത്യയുടെ 2023-24ലം മാത്രം വരുമാനം 800 കോടി ഡോളര്‍ ആയിരുന്നു. അതായത് 67,122 കോടി രൂപ.
സെമികണ്ടക്ടര്മേഖലയിലും ഇന്ത്യ വന്‍തോതില്‍ മുന്നേറുകയാണ്. സെമികണ്ടക്ടര്‍ മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തില്‍ മാത്രമാണ് ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഇതിന്റെ ഫലം കൊയ്യാന്‍ പോകുന്നത് വരും വര്‍ഷങ്ങളിലാണ്.
ചൈനയ്ക്ക് വരാനിരിക്കുന്നത് വലിയ പ്രതിസന്ധികളുടെ കാലമാണിനി. കാരണം ട്രംപിന്റെ വരവോടെ ചൈനയ്ക്കെതിരെ വന്വ്യാപാരയുദ്ധം നടക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കുള്ള ചൂങ്കം കുത്തനെ ഉയര്ത്തിക്കൊണ്ടുള്ല ട്രംപിന്റെ നടപടി. അതേ സമയം മോദി അമേരിക്കയില്‍ പോയി ട്രംപിനെ കണ്ട് സൗഹൃദം പങ്കിട്ടത് ഇന്ത്യയ്ക്ക് കൂടുതല്‍ നേട്ടമാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: