മുംബൈ : ലൗജിഹാദിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . ഇതിനു മുന്നോടിയായി ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക ഏഴ് അംഗ സമിതി രൂപീകരിച്ചു. ‘ലവ് ജിഹാദ്’ ലക്ഷ്യമിട്ടുള്ള ഒരു നിയമം തയ്യാറാക്കാനായാണ് സമിതി രൂപീകരിച്ചിരിക്കുന്നത് . യുപി മാതൃകയിലാകും നിയമം കൊണ്ടു വരുന്നതെന്നാണ് സൂചന .
“ലവ് ജിഹാദ്” നിയമത്തിന്റെ നിയമപരവും സാങ്കേതികവുമായ വശങ്ങൾ കമ്മിറ്റി വിലയിരുത്തുകയും വിശദമായ റിപ്പോർട്ട് സമാഹരിക്കുകയും ചെയ്യും. അത് തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് സമർപ്പിക്കും.ഡിജിപിയെ കൂടാതെ, ഫഡ്നാവിസ് സ്ഥാപിച്ച പാനലിൽ സ്ത്രീ-ശിശു വികസനം, ന്യൂനപക്ഷ വികസനം, നിയമം, നീതിന്യായ വ്യവസ്ഥ, സാമൂഹിക നീതി, ആഭ്യന്തര വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഏഴ് അംഗങ്ങൾ ഉൾപ്പെടും.
“ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിന് ഒരു നിയമം നടപ്പിലാക്കണമെന്ന് സംസ്ഥാനത്തെ വിവിധ സംഘടനകളും പൗരന്മാരും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിനകം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്,” സർക്കാർ ഉത്തരവിൽ പറയുന്നു.കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിന് മുമ്പ്, നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികൾ ലഭിച്ചതായി ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: