പ്രയാഗ്‌രാജ് : മുസ്ലീമിൽ നിന്ന് ഹിന്ദുവിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് എല്ലാ മാസവും 3,000 രൂപ നൽകുമെന്ന് ഷിയ വഖഫ് ബോർഡ് മുൻ പ്രസിഡന്റ് വസീം റിസ്‌വി . മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്യാൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം . നേരത്തെ തീവ്ര ഇസ്ലാമിസ്റ്റ് വാദികളുടെ അക്രമണങ്ങൾ മനം നൊന്ത് ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തയാളാണ് വസീം റിസ്‌വി
സനാതന ധർമ്മത്തിലേക്ക് എത്തുന്ന ഏതൊരു മുസ്ലീം കുടുംബത്തിനും പ്രതിമാസം 3,000 രൂപ നൽകുമെന്നും, ഇതോടൊപ്പം, അവർക്ക് ബിസിനസ്സ് ചെയ്യുന്നതിന് സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന് ഞാൻ പ്രയാഗ്‌രാജിലെ മഹാ കുംഭത്തിൽ കുളിച്ചു, എനിക്ക് വളരെ സന്തോഷം തോന്നി. ഈ പുണ്യഭൂമിയിൽ നിന്ന്, രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളും സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ സുഹൃത്തുക്കളുമായി ചേർന്ന് അത്തരമൊരു സംഘടന ഞാൻ രൂപീകരിക്കുകയാണ്, അതിലൂടെ സനാതന ധർമ്മത്തിലേക്ക് മടങ്ങുന്ന മുസ്ലീം കുടുംബങ്ങൾക്ക് ഞങ്ങൾ പ്രതിമാസം മൂവായിരം രൂപ നൽകും തുടരും . നിങ്ങൾ മൗലികവാദ മനോഭാവത്തിൽ നിന്ന് പുറത്തുകടക്കേണ്ടിവരും. ജിഹാദി മനോഭാവത്തിൽ നിന്ന് പുറത്തുകടക്കേണ്ടിവരും. സനാതനധർമ്മത്തിലേക്ക് സന്തോഷത്തോടെ മടങ്ങുക. സനാതന ധർമ്മം നിങ്ങളെ സ്വാഗതം ചെയ്യുന്നു” അദ്ദേഹം പറഞ്ഞു.ഏറ്റവും പഴക്കമുള്ള മതമായതിനാലാണ് താൻ സനാതന ധർമ്മം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: