തിരുവനന്തപുരം: കേന്ദ്രം സഹായിക്കുന്നില്ല എന്നായിരുന്നു ഇത്രനാള്‍ പരാതി. 16 പദ്ധതികള്‍ക്കായി പലിശ രഹിത വായ്പ ചോദിച്ച് പദ്ധതി സമര്‍പ്പിച്ചു. കേന്ദ്രം അത് അംഗീകരിച്ചു, 329.50 കോടിയുടെ വായ്പ അനുവദിച്ചു. അപ്പോഴും സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനു പരാതി. 2000 കോടിയുടെ ഗ്രാന്റ് ചോദിച്ച് നല്കിയ മറ്റൊരു അപേക്ഷ പരിഗണിച്ചില്ല എന്നാണ് പറയുന്നത്.
മാര്‍ച്ച് 31നകം വായ്പ ചെലവഴിക്കുന്നത് വെല്ലുവിളിയാണ്. ഇത് തന്നെ വൈകി എന്നതാണ് യാഥാര്‍ത്ഥ്യം. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍നിര്‍മിക്കുന്നതിനാണ് സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ സാമ്പത്തിക വര്‍ഷം തന്നെ പണം ചിലവഴിക്കണമെന്നത് വെല്ലുവിളിയാണ്. പ്രയോഗികമായി എങ്ങനെ നടപ്പിലാക്കാം എന്നത് ആലോചിച്ചു വരികയാണ്.
മിക്ക കേന്ദ്ര വായ്പകളുടെയും അവസ്ഥ ഇതാണ്. വിതരണം ചെയ്യല്‍ സാധിക്കും. പക്ഷേ പദ്ധതി എങ്ങനെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് പ്രശ്നം. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മാസം കൊണ്ടു ചെലവഴിക്കുക അപ്രായോഗികമാണെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: