കൊച്ചി:പാതിവില തട്ടിപ്പില്‍ ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതിനെ വിമര്‍ശിച്ച് വിരമിച്ച ജഡ്ജിമാരുടെ സംഘടന. കേസ് നിലനില്‍ക്കില്ല. പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെകടര്‍ പരാതി വേണ്ട വിതം അന്വേഷിച്ചില്ലെന്നും സംഘടന പ്രമേയം പാസാക്കി.
പ്രമേയം അഡ്വക്കറ്റ് ജനറലിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംഘടന അയച്ചു നല്‍കി.പെരിന്തല്‍മണ്ണ എസ്‌ഐയുടെ നടപടി പ്രതിഷേധാര്‍ഹം എന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വലമ്പൂര്‍ സ്വദേശി ഡാനിമോന്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് അദ്ദേഹത്തെ കേസില്‍ മൂന്നാം പ്രതിയാക്കിയത്.എന്നാല്‍ താന്‍ രക്ഷാധികാരി ആയിരുന്നില്ലെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക