ലഖ്നൗ : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ യുപി പോലീസ് നടത്തിയ റെയ്ഡിൽ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ കണ്ടെത്തി. ഭദോഹി ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്ന് തട്ടിക്കൊണ്ടുപോയ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
ജനുവരി 8 ന് ജില്ലയിലെ സുരയാവ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശത്തെ ഒരു സ്ത്രീ തന്റെ മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സംജാദ് എന്ന സഞ്ജയ് ബംഗാലി (25) ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അരവിന്ദ് കുമാർ ഗുപ്തക്ക് സമർപ്പിച്ച പരാതിയിൽ മേസ്തിരി ആയി ജോലി ചെയ്യുകയും ഭദോഹി ജില്ലയിലെ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്‌ക്ക് താമസിക്കുകയും ചെയ്തിരുന്ന സംജാദ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി അമ്മ ആരോപിച്ചിരുന്നു.
പ്രതി പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണെന്ന് പോലീസ് സംഘം കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക പോലീസിന്റെ സഹായത്തോടെ സംജാദിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് പെൺകുട്ടിയെ കണ്ടെടുക്കുകയായിരുന്നെന്ന് ഗുപ്ത പറഞ്ഞു.
സംജദിനെയും അറസ്റ്റ് ചെയ്ത് യുപിയിൽ കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജയിലിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു. പെൺകുട്ടി, തന്നെ സംജാദ് ബലാത്സംഗം ചെയ്തതായും പോലീസിന് മൊഴി നൽകി. ഇതിനു പുറമെ സംജാദിന്റെ പിതാവ് അബ്ദുൾ കാസിമും തട്ടിക്കൊണ്ടുപോകലിൽ തുല്യ പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ ഇസ്ലാമിക ആധിപത്യമുള്ള പ്രദേശമായ മുർഷിദാബാദിൽ അവരെ കണ്ടെത്താൻ ഉത്തർപ്രദേശ് പോലീസിന് മൂന്ന് മാസമാണെടുത്തത്. ഭാദോഹി പോലീസ് അവിടെ പോയി അച്ഛനെയും മകനെയും അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരെയും ഇപ്പോൾ ജയിലിലടച്ചു, പെൺകുട്ടിയെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
ഇരയുടെ വൈദ്യപരിശോധന നടത്തിയതായും വ്യാഴാഴ്ച കോടതിയിൽ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് സ്റ്റേഷൻ ചുമതലയുള്ളയാൾ പറഞ്ഞു. പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗം, പോക്‌സോ നിയമം എന്നീ വകുപ്പുകളും ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: