ന്യൂഡെല്‍ഹി: അമേരിക്കന്‍ കോടീശ്വരന് ജോര്‍ജ് സോറസ് ഇന്ത്യയിലെ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കോടികള്‍ ഒഴുക്കിയ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ, ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫ്’ ലെ ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ മലയാളി മാധ്യമപ്രവര്ത്തകന് ആര്. രാജഗോപാല്‍ സ്ഥാനം രാജിവെച്ചു. മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റോറിയലില്‍ നിര്‍ണായക പങ്കാണ് എഡിറ്ററായിരുന്നപ്പോള് രാജഗോപാല്‍ വഹിച്ചിരുന്നത്.
രാജഗോപാല്‍ ഒരുക്കിയ പത്രം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നല്കാന് സംഘാടക നീക്കം ഉണ്ടായിരുന്നു. വിശ്വാസ്യത നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ എഡിറ്റര്‍ പദവിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് രാജഗോപാലിനെ മാറ്റിയിരുന്നു. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന അധികാരമില്ലാത്ത പദവിയില്‍ തുടരാന്‍ മാത്രമാണ് അനുവദിച്ചത്. പത്രപ്രവര്‍ത്തനത്തില്‍ കാര്യമായ സംഭാവനകള്‍ ഒന്നുമില്ലാത്ത രാജഗോപാലിനെ വലിയ മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ ആഘോഷിച്ചതിന് പിന്നിലെ ശക്തികളുടെ മുഖംമൂടി പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ നടപടി.
ബിജെപിയേയും നരേന്ദ്ര മോദിയേയും മോശപ്പെടുത്താന്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ പാട്ടത്തിനെടുക്കാനുള്ള ജോര്‍ജ് സോറസ് പദ്ധതിയെക്കുറിച്ച് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രാദേശിക മാധ്യമപ്രവര്ത്തകരുവരെ പദ്ധതിയില്‍ ഗുണഭോക്താക്കളായി.
ബിജെപി വിരുദ്ധരായ അര്‍ബന്‍ നക്സലുകളും ഇസ്ലാമിക തീവ്രവാദി മാധ്യമപ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് പരിശീലനം നല്കി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യ ഡാറ്റയും കണ്ടന്റുമെന്ന പേരില്‍ രാജ്യവിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പിന്തുണ നല്കി. വിവിധ രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഓഹരി വിപണികള്‍ തകര്‍ക്കാന്‍ സോറസ് ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് നെറ്റ്വര്‍ക്ക് ശക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനവും സ്പോണ്‍സര്‍ഷിപ്പും നല്കി രാജ്യവിരുദ്ധ, മോഡി വിരുദ്ധ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചു. കേന്ദ്രത്തില്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ജാതി സംവരണം നിര്‍ത്തലാക്കുമെന്നു അമിത് ഷായും സംഘപരിവാര്‍ നേതാക്കളും പ്രസംഗിക്കുന്ന ഫേക്ക് വീഡിയോകള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വ്യാപകമായി പ്രചരിപ്പിച്ചു. പിന്നാക്കക്കാര്‍ക്ക് ഗുണകരമായ ജാതി സെന്‍സസ് നടപ്പാക്കാന്‍ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന പ്രചാരണവും നടന്നു.
അമേരിക്കന്‍ വികസന ഏജന്‍സിയുടെ (യു.എസ്.എയ്ഡി) ഫണ്ടും ഇതിന് ഉപയോഗിച്ചതായി രേഖകള്‍ പുറത്തായി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ഉടന്‍ യു.എസ്.എയ്ഡിയുടെ ഈ പരിപാടി നിര്‍ത്തലാക്കിയത് ഇന്ത്യയിലെ വ്യാജ വാര്‍ത്താ പ്രചാരകര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഡാറ്റാലീഡ്സ്, ഡിജിപബ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വിദേശ സഹായമില്ലാതെ പിടിച്ചുനില്ക്കാന് കഴിയില്ല.
വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യു.എസ്.എയ്ഡിയുടെ നിഗൂഢ പദ്ധതികള്‍ അന്വേഷിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരം മാധ്യമ ശൃംഖലയെ നിരീക്ഷിച്ചു വരികയാണ്. നിഷികാന്ത് ദുബെയുടെ ആവശ്യത്തിന്മേല് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഗുണഭോക്താക്കള്‍ മുഴുവന്‍ നിയമക്കുരുക്കിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: