ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമാണെന്നും അതു പാലിച്ചേ പറ്റൂവെന്നും വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പറഞ്ഞു.
ഇപ്രകാരം സ്വമേധയാ വെളിപ്പെടുത്താത്ത ഓഫീസുകളില്‍ നേരിട്ടെത്തി പരിശോധിക്കും. എല്ലാ ഓഫീസുകളും പരിശോധനയ്‌ക്ക് സജ്ജമായിരിക്കണം. വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകരിക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ചേര്‍ത്തല ആര്‍ടിഒ ഓഫീസ് 2005 ല്‍ നല്‍കിയ ലേണേഴ്‌സ് ലൈസന്‍സ് പകര്‍പ്പിന് വേണ്ടിയുള്ള അപേക്ഷയില്‍ മറുപടി നല്‍കാത്ത സംഭവത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് മുമ്പുള്ള രേഖയായതു കൊണ്ട് രേഖകള്‍ കാണുന്നില്ല എന്നായിരുന്നു അപേക്ഷകന് ലഭിച്ച മറുപടി. എന്നാല്‍ ഒരു സംഘത്തെ നിയോഗിച്ച് രേഖകള്‍ കണ്ടെത്തി നല്‍കണമെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥന് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ശിശുക്ഷേമ സമിതിയില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന പരാതിയില്‍ ഏഴു ദിവസത്തിനകം അപേക്ഷകന് വേണ്ട രേഖകള്‍ നല്‍കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: