കൊച്ചി: എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തിലെ ഐ ഡെയ്‌ലി കഫേയിലെ പൊട്ടിത്തെറിയില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന നാഗാലാന്‍ഡ് സ്വദേശി കൈമുള്‍ ആണ് വെളളിയാഴ്ച മരിച്ചത്.
പശ്ചിമ ബംഗാള്‍ സ്വദേശി സുമിത് അപകട സമയത്ത തന്നെ മരിച്ചിരുന്നു.മൂന്ന് പേരാണ് പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നത് .
സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ സ്റ്റീമര്‍ പ്രവര്‍ത്തിപ്പിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: