ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന വികസനത്തിന് ഉപകരിക്കേണ്ട 421 കോടി രൂപ കേന്ദ്രസര്‍ക്കാരിനോടുള്ള രാഷ്ട്രീയ ശത്രുതയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ദേശീയ വിദ്യാഭ്യാസനയത്തിലെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സ്കൂളുകളില്‍ പിഎംശ്രീ എന്ന് ചേര്‍ക്കണമെന്ന നിബന്ധനയാണ് സംസ്ഥാനത്തിന് അനിഷ്ടമായത്. കേരളത്തിന് പുറമേ തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളും പി എം ശ്രീ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. പിഎംശ്രീക്കൊപ്പം പങ്കുചേരുന്ന സ്കൂളുകള്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. ബംഗാളിന് 1745.80 കോടി രൂപയും തമിഴ്നാടിന് 2151 കോടി രൂപയും വകയിരുത്തിയിരുന്നു. ഇത്രയും വലിയ ധനസഹായം നഷ്ടപ്പെട്ടാലും ദേശീയ പദ്ധതിയില്‍ പങ്കാളിയാകില്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: