കോട്ടയം: അസാധാരണ നീക്കത്തിലൂടെ പാലാ നഗരസഭയില്‍ സ്വന്തം ചെയര്‍മാനെ വോട്ടു ചെയ്ത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പുറത്താക്കി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കുകയായിരുന്നു. മാണി ഗ്രൂപ്പ് അംഗമായ ചെയര്മാന് ഷാജു എം തുരുത്തന് ധാരണ പാലിച്ചു രാജിവെക്കാതിരുന്നതോടെയാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ടു ചെയ്തത്. അതേസമയം അവിശ്വാസപ്രമേയ നോട്ടീസ് നല്കിയ പ്രതിപക്ഷം വിട്ടു നിന്ന് എല്‍.ഡി.എഫിനെ ഇളിഭ്യരാക്കി.
26 അംഗ നഗരസഭാ കൗണ്‍സിലില്‍ 14 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ഭരണപക്ഷത്ത് കേരള കോണ്‍ഗ്രസ് എമ്മിന് 10 അംഗങ്ങളും സിപിഐക്ക് ആറംഗങ്ങളും സിപിഐക്ക് ഒരു അംഗവുമാണ് ഉള്ളത്. ഇതില്‍ സിപി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗം ബിനു പുളിക്കക്കണ്ടവും സ്വതന്ത്ര സിപിഎം കൗണ്‍സില്‍ ഷീബാ ജിയോയും ചെയര്മാന് ഷാജു വി തുരുത്തനും പ്രതിപക്ഷത്തിനൊപ്പം അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തട്ടകത്തില്‍ തന്നെയുള്ള നഗരസഭയിലെ ചെയര്മാന് തങ്ങള്‍ക്ക് വഴങ്ങാത്തത് പാര്‍ട്ടിക്ക് വലിയ നാണക്കേടായിരുന്നു. അതിലും വലിയ നാണക്കേടായി ഇപ്പോള്‍ നടന്ന വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: