തൊടുപുഴ: സംസ്ഥാനത്തു വന്യമൃഗ ശല്യം കുറയ്‌ക്കാനുള്ള തടസ്സം സംസ്ഥാന സര്‍ക്കാര്‍ അലംഭാവം. വനംവകുപ്പിനുള്ള ഫണ്ട് ഏറെയും വെട്ടിക്കുറച്ചു. പ്രധാന വനം ഓഫീസുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ല. കേന്ദ്രം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നെന്നു വരുത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമം.
ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ വന്യജീവികള്‍ നാട്ടിലിറങ്ങുന്നതു തടയാനാകുന്നില്ല. മുമ്പു വനത്തിനുള്ളില്‍ കുളങ്ങള്‍ നിര്‍മിച്ചിരുന്നു, വയലുകള്‍ സംരക്ഷിച്ചിരുന്നു. ഫണ്ട് കുറഞ്ഞതോടെ ഇവ നിലച്ചു, വെള്ളമില്ലാതായി, വയലുകള്‍ ഉണങ്ങി. ആനയുള്‍പ്പെടെയുള്ളവയുടെ ആഹാരത്തിനു വരെ ബുദ്ധിമുട്ടായി.
കേന്ദ്ര വിഹിതത്തിനു യഥാസമയം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്‌പെന്‍ഡീച്ചര്‍ സ്റ്റേറ്റ്‌മെന്റ് എന്നിവ സമര്‍പ്പിക്കണം. ഇവ നല്കുന്നതില്‍ താമസം വരുത്തുന്നതിനാല്‍ കേന്ദ്ര പദ്ധതി ഫണ്ടുകള്‍ തടസപ്പെടുന്നു. വകുപ്പിലെ പദ്ധതികളെല്ലാം നബാര്‍ഡ് സഹായത്തോടെയാണ്.
മികച്ച സീനിയര്‍ ഉദ്യോഗസ്ഥര്‍ പ്രധാന ഓഫീസുകളിലില്ലാത്തതിനാല്‍ കേന്ദ്രീകൃത നിയന്ത്രണമുണ്ടാകുന്നില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഇടപെടലില്‍ ഒന്നും നടക്കുന്നില്ല. ഉള്ള ജീവനക്കാര്‍ അധിക ജോലി ചെയ്യേണ്ട അവസ്ഥയും.
തിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മൂന്ന് അധികച്ചുമതലയാണു വഹിക്കുന്നത്. അഡ്മിനിസ്‌ട്രേഷനു പുറമേ വര്‍ക്കിങ് പ്ലാനും ഇദ്ദേഹത്തിനാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പുനര്‍വിന്യാസമുണ്ടാകുന്നില്ല. പ്രധാന ഉത്തരവുകള്‍ ഇറക്കുന്നത് ഇവരാണ്. വകുപ്പു മന്ത്രിക്ക് ഇതിലൊന്നും പങ്കില്ല. വകുപ്പു കാര്യങ്ങളൊന്നും അറിയുന്നുമില്ല.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു മാസങ്ങളായി, നടപടിയുമില്ല. സംസ്ഥാന തലത്തില്‍ ജോലി നോക്കേണ്ട സീനിയര്‍ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി സര്‍ക്കിള്‍ തലത്തില്‍ തുടരുന്നു. മൂന്നുനാലു വര്‍ഷമായി വനംവകുപ്പു കുത്തഴിഞ്ഞ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: