തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നല്കി പിണറായി വിജയന് സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ മൂന്ന് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് 1000 ദിവസത്തിലേറെ.
ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികവും പരോള്‍ അനുവദിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ടിപി കൊലക്കേസ് പ്രതികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ വ്യക്തമായത്.
കെ.സി. രാമചന്ദ്രന് 1081 ദിവസത്തെ പരോളാണ് അനുവദിച്ചത്. ട്രൗസര്‍ മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും പരോള്‍ ലഭിച്ചു. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫി 656, കിര്‍മാണി മനോജ് 851, എം.സി. അനൂപ് 900, ഷിനോജ് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോള്‍ നല്‍കിയത്. 2018 ജനുവരി മുതല്‍ കൊടി സുനിക്ക് 90 ദിവസത്തെ പരോളാണ് അനുവദിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കൊവിഡ് സ്പെഷല്‍ ലീവ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യമുന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: