നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. അഭിനവ ബാലാനന്ദഭൈരവ എന്ന അഖിലയുടെ ഗുരു തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയിരുന്നത്. ഇടതുപക്ഷ നിലപാടിനൊപ്പം നില്ക്കുന്ന നിഖിലയുടെ സഹോദരി ആത്മീയതയുടെ പാത പിന്തുര്ന്നതിനെ പലരും പരിഹസിക്കുകയും ട്രോളായി ആഘോഷിക്കുകയും ചെയ്തിരുന്നു.
നിഖിലയുടേയും അഖിലയുടേയും പിതാവായ പവിത്രന് മുന്‍കാല നക്സലൈറ്റ് പ്രവര്‍ത്തകനും സിപിഐഎംഎല്‍ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അഖില സന്യാസം സ്വീകരിച്ചെന്ന വാര്‍ത്തയെ പലരും ട്രോളിയത്. ഇപ്പോഴിതാ സഹോദരി സന്യാസം സ്വീകരിച്ചതിനെ കുറിച്ചും അതില്‍ വന്ന പരിഹാസങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് നിഖില വിമല്‍
ചേച്ചി സന്യാസം സ്വീകരിച്ചു എന്നതില്‍ തങ്ങള്‍ക്കൊന്നും യാതൊരു ഞെട്ടലുമില്ലായിരുന്നു എന്ന് നിഖില പറയുന്നു. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. സ്വന്തം ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കാന്‍ ആ വ്യക്തിക്ക് അവകാശമുണ്ട് എന്നും അത് എന്തിനാണ് മറ്റുള്ളവര്‍ ചോദ്യം ചെയ്യുന്നത് എന്നും നിഖില വ്യക്തമാക്കി. നിഖിലയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
എന്റെ ചേച്ചി സന്യാസം സ്വീകരിച്ചു എന്നത് നിങ്ങള്‍ ഇപ്പോഴല്ലേ കേള്‍ക്കുന്നത്. ഞങ്ങളിത് കുറെക്കാലമായിട്ട് അറിയുന്നതാണ്. നമ്മളുടെ വീട്ടിലുള്ള ഒരാളല്ലേ. അപ്പോള്‍ നമുക്ക് അറിയുമായിരിക്കുമല്ലോ. പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ല. അവള് വളരെ കാലങ്ങളായിട്ട് അങ്ങനെയാണ്. എന്റെ ചേച്ചി ആയതാണ് അവള്‍ക്ക് ഈ അടുത്ത കാലത്ത് നേരിട്ടൊരു വലിയ ബുദ്ധിമുട്ട് എന്ന് വേണമെങ്കില്‍ പറയാം.
അതല്ലാതെ അവള് ഭയങ്കര എഡ്യുക്കേറ്റഡ് ആണ്. അവള് പിഎച്ച്ഡി കഴിഞ്ഞു, പോസ്റ്റ് ഡോക് കഴിഞ്ഞു ഫുള്പ്രൈസ് സ്കോളര്‍ഷിപ്പൊക്കെ കിട്ടി, ജെആര്‍എഫ് ഒക്കെ ഉള്ള അക്കാഡമിക്സില്‍ നമ്മളേക്കാളുമൊക്കെ വലിയ നിലയില്‍ നില്ക്കുന്ന ഒരാളാണ്. ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്. അവളുടെ ലൈഫില്‍ അവള് എടുക്കുന്ന ഒരു ചോയ്സിനെ നമ്മള് എങ്ങനെയാണ് ചോദ്യം ചെയ്യുക.
എന്റെ ചേച്ചിക്ക് 36 വയസായി. 36 വയസുള്ള ഒരാള്‍ക്ക് അവരുടെ ലൈഫില്‍ അവരുടെ ഡിസിഷന്‍ എടുക്കുന്നതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. അത് ആരോടും പറയാതെ പോയിട്ട് പെട്ടെന്നൊരു ദിവസം ചെയ്ത കാര്യമല്ല. അവള് സ്പിരിച്വലി ഇന്‍ക്ലൈന്‍ഡ് ആയിരുന്നു. അവള് ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി ഇതെല്ലാം ചെയ്തിട്ട് പോകുന്ന ആളായിരുന്നു. പെട്ടെന്നൊരു ദിവസം പോയി സന്യാസി ആയ ആളല്ല.
അവള് ഭയങ്കര അടിപൊളിയായിട്ടുള്ള ആളാണ്. ഞാന്‍ വര്‍ക്ക് ചെയ്യുന്നത് സിനിമയിലായത് കൊണ്ട് പോപുലറായതാണ്. അക്കാദമിക്സില്‍ വര്‍ക്ക് ചെയ്യുന്ന ഒരുപാട് പേരെ നമുക്ക് അറിയില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തില്ലല്ലോ. അവളുടെ തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയായിട്ടാണ് ചെയ്യുക എന്ന് എനിക്ക് അറിയാം.
എന്നെ പോലെ മണ്ടത്തരം പറ്റുന്ന ആളല്ല. ഞാനാണ് സന്യാസം സ്വീകരിച്ചത് എന്ന് പറഞ്ഞിരുന്നതെങ്കില്‍ നിങ്ങള്‍ക്ക് 50 ദിവസത്തേക്കുള്ള വാര്‍ത്തയായിരുന്നു. ഇന്‍ഡിപെന്‍ഡന്റായിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ആളാണ് എന്റെ ചേച്ചി. എന്റെ അച്ഛനൊരു നക്സലൈറ്റായിരുന്നു. ഒരു നക്സലൈറ്റിന്റെ മകള്‍ എങ്ങനെ സന്യാസിയായി എന്ന് ആള്ക്കാര് ചോദിക്കും. ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ് എന്നൊരു ധാരണയുണ്ട്. ആ നിലയ്ക്കും ചോദിക്കും. ഇതൊക്കെ ആള്‍ക്കാരുടെ ചോയ്സല്ലേ,’ നിഖില ചോദിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: