സാക്ഷാൽ മഹാദേവന്റെ ദിവ്യായുധമാണ് പിനാക എന്ന വില്ല്. ഭഗവാൻ പിനാകി ആകുന്നത് അങ്ങനെയാണ്…..
മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഭാരതം നിർമ്മിച്ച റോക്കറ്റ് ലോഞ്ചറിന് പിനാക എന്നാണ് പേര്. ഇപ്പോഴിതാ ആ ദിവ്യായുധം നേടാൻ ഫ്രാൻസ് തയാറാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനമാണ് ഇതിന് വഴിയൊരുക്കിയത്.
പ്രധാനമായും പിനാകാ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) ഉൾപ്പെടെയുള്ള പ്രതിരോധ കരാറുകൾക്കാണ് ഇപ്പോഴത്തെ ശ്രദ്ധ.
പിനാകാ റോക്കറ്റ് ലോഞ്ചറിന്റെ സവിശേഷതകൾ അറിയാം :
BM-21 Grad സിസ്റ്റത്തിന് പകരമായി സേനയ്‌ക്കായി DRDO വികസിപ്പിച്ച മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറാണ് പിനാകാ.
പിനാകയുടെ പ്രധാന പതിപ്പുകൾ:•
പിനാകാ Mark-I – 40 കിലോമീറ്റർ പരിധിയുള്ള തുടക്ക പതിപ്പ്.•
പിനാകാ Mark-II – 75 കിമീ വരെ ദൂരപരിധിയുള്ള, കൂടുതൽ സാധുതയുള്ള പതിപ്പ്.
പിനാകാ ER (Extended Range) – 90 കിമീറ്ററിലധികം റേഞ്ചുള്ള, നവീന നാവിഗേഷൻ സംവിധാനം ഉപയോഗിക്കുന്ന പതിപ്പ്.
ഉയർന്ന ഫയർപവർ ആണ് ഒരു പ്രത്യേകത. 44 സെക്കന്റിനുള്ളിൽ 12 റോക്കറ്റുകൾ തൊടുത്തുവിടാൻ പിനാകയ്‌ക്ക് കഴിയും.
GPS നാവിഗേഷൻ ഉപയോഗിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കും.
നിർമ്മാണ ചിലവ് കുറവ്… ഉയർന്ന ഗുണമേന്മ.
മറ്റ് വിദേശ നിർമിത MLRS (Multiple Launch Rocket Systems) സംവിധാനങ്ങളെക്കാൾ
ചെലവു കുറഞ്ഞതും പ്രയോജനപ്രദവുമാണ് നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ.
നാളേക്ക് വേണ്ടിയുള്ള ടെക്നോളജി ആണ് മാറ്റൊരു വാഗ്ദാനം. ഭാവിയിലേക്ക് വേണ്ട AI അധിഷ്ഠിത ഇന്റഗ്രേഷൻ , അൺമാൻഡ് ഡ്രോൺ ഇന്റഗ്രേഷൻ എന്നിവ സംയോജിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആണ് പിനാകയുടെ നിർമാണം.
![](https://janmabhumi.in/wp-content/uploads/2025/02/the_‘pinaka_multi_barrel_rocket_launching_system_passes_through_the_rajpath_during_the_58th_republic_day_parade_-_2007_in_new_delhi_on_january_26_2007.webp)
ഭാരത-ഫ്രാൻസ് പ്രതിരോധ കരാർ ലക്ഷ്യം വയ്‌ക്കുന്നത് പലതാണ്
1. സാങ്കേതിക പങ്കാളിത്തം – ഫ്രാൻസിന്റെ നിഗൂഢമായ നാവിഗേഷൻ ടെക്നോളജി Pinaka Guided Rocket പ്രോജക്ട് കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
2. ചൈന, പാകിസ്ഥാൻ എന്നിവയുടെ ഭീഷണി നേരിടാൻ ഫ്രാൻസ് പോലുള്ള സ്ഥിരതയുള്ള പ്രതിരോധ പങ്കാളികൾ സഹായകമാകും.
3. ആയുധ കയറ്റുമതി സാധ്യത
– Pinaka ഫ്രാൻസിന്റെ സഹകരണത്തോടെ അന്താരാഷ്‌ട്ര വിപണിയിൽ കൂടുതൽ പ്രബലമായി പ്രത്യക്ഷപ്പെടും.
4. NATO സഹകരണം
– ഫ്രാൻസ് NATO അംഗമായതിനാൽ, പിനാകാ പശ്ചിമാത്യ സേനകളുമായി ഉൾക്കൊള്ളിക്കാവുന്ന രീതിയിലാകും വികസിക്കുക.
“ആത്മനിർഭർ ഭാരത്” ദൗത്യത്തിന് ഈ കരാർ വിപുലമായ സൈനിക പ്രാധാന്യവും സാമ്പത്തിക നേട്ടവും നൽകും.
പിനാക രാജ്യത്തിന്റെ ഒരു പ്രധാന കയറ്റുമതി ഉൽപ്പന്നമായി മാറും. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് Pinaka കയറ്റുമതി ചെയ്യും.
• ഫ്രാൻസ് സാങ്കേതിക പിന്തുണ നൽകുമ്പോൾ, NATO സഖ്യരാജ്യങ്ങളിലേക്കും Pinaka കയറ്റുമതി ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
2. പശ്ചിമ ബഹിരാകാശ പ്രതിരോധ വിപണിയിൽ പ്രവേശനം ലഭിക്കും.
ചൈനയുടെ NORINCO AR3 MLRS, പാകിസ്ഥാനിലെ A-100 MLRS എന്നിവ Pinaka-യുടെ പ്രധാന എതിരാളികളാണ്.
Pinaka Mark-II, Pinaka ER എന്നിവ 90-100 കിമീ പരിധിയുള്ളതിനാൽ, അതിർത്തിയിൽ അതിവേഗ പ്രതിരോധം നടത്താൻ കഴിയുന്നു.
നിലവിൽ
ഇന്ത്യയുടെ Smerch MLRS, Grad MLRS എന്നിവ റഷ്യയിൽ നിന്നുള്ളവയാണ്.
ഫ്രാൻസുമായി കൂടുതൽ സഹകരണം ഉണ്ടാകുമ്പോൾ തന്നെ റഷ്യൻ ആയുധ വിപണിയിൽ നിന്ന് നമ്മുടെ ആശ്രിതത്വം കുറയുകയാണ്. കൂടെ റഷ്യയുടെ മാർക്കറ്റിലേക്ക് ഭാരതം കയറുമെന്ന് സാരം.
ഈ കരാർ യു.എസ്., ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കൂടുതൽ സാധ്യതകളൊരുക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: