Kerala

കാലടിയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് നീതു

Published by

കൊച്ചി: ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി . എറണാകുളം കാലടി ശ്രീമൂലനഗരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെങ്ങമനാട് കരയാംപറമ്പ് സ്വദേശിനി നീതുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.സുഹൃത്തിന്റെ വീട്ടിലേക്ക് സ്‌കൂട്ടറിലാണ് നീതു എത്തിയത്.പിന്നാലെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.

വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by