തിരുവനന്തപുരം: റേഷന്‍ കടകളില്‍ മണ്ണെണ്ണ ചോദിച്ചെത്തുന്ന പാവങ്ങളോട് കേന്ദ്രം തരുന്നില്ലെന്ന് പഴി പറയുന്നതല്ലാതെ തരുന്ന വിഹിതം യഥാസമയം കടകളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌റെയോ സിവില്‍ സപ്ലൈസ് വകുപ്പിന്‌റെയോ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ല. ഇതുമൂലം ഈ സാമ്പത്തിക വര്‍ഷം 31.2 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ കേരളം പാഴാക്കിയെന്ന വിവരമാണ് പുറത്തു വരുന്നത്.
മൂന്നുമാസത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ ലഭ്യമാക്കുന്നത്. അവസാനപാദത്തില്‍ എണ്ണ കമ്പനികളില്‍ നിന്ന് വിഹിതം ഏറ്റെടുക്കാന്‍ ജനുവരി അവസാനമാണ് സിവില്‍ സപ്ലൈസ് വകുപ്പ് വ്യാപാരികള്‍ക്ക് അറിയിപ്പ് നല്‍കിയത്. മാത്രമല്ല, മണ്ണെണ്ണ ഏറ്റെടുത്ത് റേഷന്‍ കടകള്‍ക്ക് നല്‍കേണ്ട ഡീലര്‍മാരില്‍ പലരുടെയും ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നുമില്ല . ഡീലര്‍മാരില്‍ നിന്ന് മണ്ണെണ്ണ ഏറ്റെടുക്കേണ്ട റേഷന്‍ വ്യാപാരികള്‍ ഗതാഗത ചെലവ് കണക്കിലെടുത്തും കമ്മിഷന്‍ കുറവെന്നു ചൂണ്ടിക്കാട്ടിയും താത്പര്യം കാണിച്ചുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക