കണ്ണൂര്‍ : കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദ്ദനം.കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിനാണ് മര്‍ദനമേറ്റത്.
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് നിഹാലിനെ നിലത്തിട്ട് ചവിട്ടുകയും ഇടതു കൈ ചവിട്ടി ഒടിച്ചെന്നും പരാതിയുണ്ട്. അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം.
ഇയാള്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് നിഹാലിന് ശസ്ത്രക്രിയ നടത്തി.കൈക്ക് ഗുരുതരമായി പരിക്കേറ്റതിനാലാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയറായ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. മുന്‍പും ആക്രമിച്ചിരുന്നതായി വിദ്യാര്‍ത്ഥി പറയുന്നു. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക