ചില്‍ക്കുര്‍: ബാലാജി ക്ഷേത്രത്തിലേക്ക് ബ്രാഹ്മണനായ പൂജാരി ദളിതനായ ഭക്തനെ തോളില്‍ ചുമന്നു നടന്നു കയറി
ആദിത്യയെ ചുമലിലേറ്റി രംഗരാജൻ രം ഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം മുതൽ കൊടിമരം വരെ നടന്നു. ഭക്തജന കൂട്ടം ആർപ്പുവിളിച്ച്, കൈയടിച്ച് ആഘോഷി ച്ചാഹ്ലാദിച്ചു. ആയിരം വർഷങ്ങൾ പഴ ക്കമുള്ള ആചാരം അനുഷ്ഠിക്കുക മാത്ര മായിരുന്നില്ല അത്. ആധുനിക കാലത്തി ന് മികച്ച സന്ദേശം നൽകുകയും ആയിരുന്നു.
അദിത്യ പരാശ്രി എന്ന, ദലിത വിഭാഗ ത്തിൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ തകർന്നു വീണത് മൂഢവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു.
മുനിവാഹന സേവ എന്നാണ് ആചാര ത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ്നാ ട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്ക തെ എന്ന് അദ്വൈതത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്ര ങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽ ക്കെട്ടിനുള്ളിൽ കടത്തി. തിങ്കളാഴ്ചയാ യിരുന്നു ചടങ്ങ്. ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി.
സി. എസ്. രംഗ രാജൻ പറയുന്നതിങ്ങ നെ: ഒസ്മാനിയ സർവകലാശാലയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ്, എങ്ങനെ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ ക്ഷേത്രത്തിലെത്തിക്കാമെന്ന വിഷയം വന്നത്. ഞാൻ മുനിവാഹന യാ ത്ര ഓർമ്മിച്ചു. അത് നടപ്പാക്കാൻ തീരു മാനിച്ചു.
ആദിത്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രംഗരാജൻ പറയുന്നു : പിന്നാക്ക വി ഭാഗത്തിന്റെ സംഘടനയെ ഞാൻ സമീ പിച്ചു. അവരോട് വിശദീകരിച്ചു. എനിക്ക് പ്രായമേറെ ആയതിനാൽ ഭാരം കുറഞ്ഞ ഒരാളെ നിശ്ചയിച്ചു തരാൻ പറഞ്ഞു. അങ്ങനെയാണ് വിശ്വാസി യും ഭക്തനുമായ ആദിത്യ വന്നത്.
സർവരേയും ജാതിഭേദമില്ലാതെ ഒന്നായിക്കാണുന്ന സനാതന ധർമ്മ പ്രചാര ണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വിവരിച്ചു. വൈഷ്ണവ മാർഗ്ഗത്തിന്റെ ആചാര്യനും സർവ്വധർമ്മ സമഭാവത്തിന്റെ പ്രചാരകനുമായിരുന്ന രാമാനുജാചാര്യന്റെ ആയിരാമാണ്ടിലാണ് ഈ ചടങ്ങ് നടന്നതെന്നത് പ്രത്യേകതയാണെന്നും രംഗരാജൻ പറഞ്ഞു.
ആവേശഭരിതനായ ആദിത്യ പറയുന്നു: എന്റെ ഭാഗ്യമാണ് ഇതിന് എന്നെ തിരഞ്ഞെടുത്തത്. ഇത് ജാതിപ്പേരിൽ രാജ്യത്തുള്ള വിഭാഗീയത ഇല്ലാതാക്കാൻ പ്രേരണയും. ക്ഷേത്രത്തിൽ പിന്നാക്കക്കാരെ കയറ്റാതെ മാറ്റി നിർത്തുന്ന സംഭവങ്ങളുണ്ട്. ഞാനും അനുഭവിച്ചിട്ടുണ്ട്. ഇത്തരം ആചാരങ്ങൾ ആഘോഷമാക്കി അത്തരം വിലക്കുകൾ ഇല്ലാതാക്കണം. ഇത് നല്ല സന്ദേശമാണ്.
എന്നെ ഇതിന് നിശ്ചയിച്ച ശേഷം ഞാൻ ഗുരുവിൽ നിന്ന് ക്ഷേത്രാചാരമര്യാദകളും ആചാരങ്ങളുമെല്ലാം മനസിലാക്കി. ബ്രഹ്മചര്യ ജീവിതം നയിച്ചു. ഈ ചടങ്ങി ന്റെ സന്ദേശം എല്ലായിടത്തും എത്തണം, ആദിത്യ പറന്നു. ചിക്കുർ ബാലാജി ക്ഷേ ത്ര മുഖ്യ പൂജാരി സൗന്ദർരാജൻ ( രംഗരാ ജന്റെ അച്ഛൻ ) ക്ഷേത്ര ട്രസ്റ്റിമാർ, തെല ങ്കാന സംസ്ഥാന പ്രതിനിധികൾ തുടങ്ങി യവർ പങ്കെടുത്തു.രാമരാജ്യം അതിൽ ഉച്ചനീചത്വങ്ങളില്ല,സനാതന ധര്മ സംസ് കൃതിയാണ് വളരേണ്ടത് ജാതിമത ചിന്തകളല്ല…
എല്ലാവരും ഹിന്ദുക്കളാണ്. ഭാരതീയരെ ല്ലാവരും സനാതനധർമ്മ വിശ്വാസിക ളായ പൂർവിക രക്തമാണ്… അധിനിവേ ശത്തിന്റെ ആറോ എട്ടോ പതിറ്റാണ്ടുകൾ പിന്നോട്ടുപോയാൽ നമ്മുക്ക് സ്വയം മനസിലാകും ബ്രാഹ്മണ ക്ഷേത്രിയ വൈശ്യ ശൂദ്ര വിഭാഗീയ ഭരണം അടിച്ചേ ല്പിക്കപ്പെട്ടതാനെന്നും, കാല ഘട്ടത്തിന്റെ വെളിച്ചത്തിൽ അമ്പലങ്ങൾ വിശ്വാസി കൾക്കായി ആചാര വിധിപ്രകാരം തുറന്നു കൊടുക്കേണ്ടതും ആണ്…!സവർണ്ണ അവർണ്ണ വേർതിരിവ് ഹിന്ദുവിൽ ഇല്ല,അത് ഉണ്ടാക്കപ്പെട്ടതാണ് ഭാരതീയരെല്ലാവരും ഹിന്ദുക്കളും, വിഭജന ഭരണ അധികാര മോഹികളുടെ ഭരണത്തിൽ വേർതിരിക്കപ്പെട്ടവനും ആണ്…
ജനനം കൊണ്ട് ജാതിയില്ലാത്തതും,ക ർമഫലം കൊണ്ട് ജാതീയമായി മാറ്റപ്പെടുകയും ചെയുന്ന സനാതന ധർമ്മ വിശ്വാസങ്ങളിലേക്കു മടങ്ങേണ്ടിയി രിക്കുന്നു..അതായതു ഇ ഫോട്ടോയിൽ കാണുന്ന 2 പേരും ബ്രഹ്മത്തെ അറി ഞ്ഞവരും ബ്രാഹ്മണരുമാണ്…
ഒന്നോർക്കുക ശ്രീരാമൻ ഒരിക്കലും രാമായണം വായിച്ചിട്ടില്ല…എന്നാൽ ശ്രീ രാമൻ പിന്തുടർന്ന ഒരു ധർമ്മമുണ്ട് അതാണ് സനാതനധർമ്മം…!
എല്ലാവരെയും തുല്യരായി കാണുന്ന രാമരാജ്യ ധർമ്മം…
Bhaskaran Nair Ajayan
പ്രതികരിക്കാൻ ഇവിടെ എഴുതുക: