പാലക്കാട്: കല്ലടിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി റന്‍സിയയുടെ ആത്മഹത്യയെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീസ്, പെണ്‍സുഹൃത്ത് ജംസീന എന്നിവരാണ് അറസ്റ്റിലായത്.ഹേമാംബിക നഗര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ഈ മാസം അഞ്ചിനാണ് റന്‍സിയ ഭര്‍ത്താവിന്റെ പുതുപ്പരിയാരത്തെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: