ന്യൂദല്‍ഹി: നിര്‍മ്മിത ബുദ്ധി (എഐ) രംഗത്തെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാരീസില്‍ വിളിച്ചുകൂട്ടിയ ആക്ഷന്‍ ഉച്ചകോടിയുടെ നടുക്ക് തന്നെ നമ്മുടെ മോദിയുണ്ട്. ഫ്രാന്‍സിന്റെ നേതാവ് ഇമ്മാനുവല്‍ മാക്രോണിനോട് തോള് ചേര്‍ന്നാണ് മോദിയുടെ നില്പ്. ലോകനേതാക്കളുടെ ഒത്ത നടുക്ക്.
ഈ സമ്മേളനത്തില്‍ ഓപ്പണ്‍ എഐ ഉടമ സാം ആള്ട്മാന് പറഞ്ഞതെന്തെന്നോ, ഇന്ത്യയായിരിക്കും നിര്‍മ്മിത ബുദ്ധിയില്‍ നേതാവാകാന്‍ പോകുന്നത് എന്നാണ്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയ്ക്ക് നിര്‍മ്മിത ബുദ്ധിയുടെ രംഗത്ത് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് പരിഹസിച്ച ആളാണ് സാം ആള്ട്മാന് എന്നോര്‍ക്കണം. ഇന്ത്യയ്ക്ക് മികച്ച കഴിവുള്ള ടെക്കികളുടെ വലിയ സംഘം ഉണ്ടെന്നും അതിവേഗത്തില്‍ എഐ സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള കഴിവുണ്ടെന്നും സമ്പന്നമായ വിവരശേഖരം ഉണ്ടെന്നും സാം ആള്ട്മാന് പറയുന്നു. ജനറല്‍, ഓപ്പണ്‍ എഐ രംഗത്ത് ഇന്ത്യയായിരിക്കും വലിയ വിപണി ആകാന്‍ പോകുന്നതെന്നും സാം ആള്ട്മാന് പറയുന്നു. ഇന്ത്യയ്ക്ക് എഐയില്‍ നേതൃത്വപരമായ പങ്കുവഹിക്കാനാകുമെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അവകാശപ്പെടുന്നത്.
ലോകത്തിലെ വന്ടെക് നേതാക്കള്‍ ഇങ്ങിനെ പറയുമ്പോള്‍ ഇന്ത്യയിലെ കേരളത്തില്‍ മാത്രം ഉള്ള ഒരു പാര്‍ട്ടിയുടെ ചെറിയ നേതാവായ ജോണ്‍ ബ്രിട്ടാസ് പറയുന്നു ഇന്ത്യ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുക മാത്രമാണെന്നും ചൈന എഐയില്‍ തിരമാലകള്‍ തീര്‍ക്കുന്നു എന്നുമാണ്. ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ തന്നെ എഐയുടെ ചിറകില്‍ ഏറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: