പാരീസ്: ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളെക്കുറിച്ചും ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും വ്യാപകമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പാരീസില്‍ നിന്ന് മാര്‍സെയിലിലേക്ക് ഒരുമിച്ച് സഞ്ചരിച്ച ഇരുനേതാക്കളും ഈ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം നല്‍കി.
പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം പ്രസിഡന്റ് മാക്രോണ്‍ അത്താഴവിരുന്ന് സംഘടിപ്പിച്ചു. കൂടാതെ, ഇന്ത്യ സന്ദര്‍ശിക്കാനായി ഫ്രഞ്ച് പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.
സന്ദര്‍ശനം ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും എന്നതിൽ സംശയമില്ല.
പ്രധാന ചര്‍ച്ചകള്‍
തന്ത്രപരമായ പങ്കാളിത്തം: ഇരുരാജ്യങ്ങളും പ്രതിരോധം, സിവില്‍ ആണവോര്‍ജ്ജം, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം അവലോകനം ചെയ്തു.
സാങ്കേതികവിദ്യ & നൂതനാശയം: എ.ഐ ആക്ഷന്‍ ഉച്ചകോടിയുടെയും 2026-ലെ ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ എടുത്തു.
വ്യാപാര-നിക്ഷേപ ബന്ധം: 14-ാമത് ഇന്ത്യ-ഫ്രാന്‍സ് സി.ഇ.ഒ ഫോറത്തിന്റെ റിപ്പോര്‍ട്ടിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.
സാംസ്‌കാരിക, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലെ സഹകരണം: ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു.
ഇന്തോ-പസഫിക് മേഖല: ആഗോള സംരംഭങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള ഇടപെടലിന് പ്രതിജ്ഞാബദ്ധരായി.
ചര്‍ച്ചകള്‍ക്ക്‌ശേഷം ഇരുരാജ്യങ്ങളും വിവിധ മേഖലകളിലെ പത്ത് പ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു:
നിര്‍മ്മിത ബുദ്ധി: ഇന്ത്യ-ഫ്രാന്‍സ് എ.ഐ ആക്ഷന്‍ പ്രഖ്യാപനം.
2026-ലെ നൂതനാശയ വര്‍ഷം: ഔദ്യോഗിക ലോഗോ പുറത്തിറക്കി.
ഡിജിറ്റല്‍ സയന്‍സസ് സെന്റര്‍: ഇന്ത്യ-ഫ്രാന്‍സ് സംയുക്ത പദ്ധതിക്ക് തത്വസമ്മതം.
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍: 10 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഫ്രാന്‍സില്‍ അവസരം നേടും.
ആണവോര്‍ജ്ജം: മോഡുലാര്‍ റിയാക്ടര്‍ സഹകരണം.
ജി.സി.എന്‍.ഇ.പി പദ്ധതി: ആണവോര്‍ജ്ജ മേഖലയിലെ ഇന്ത്യ-ഫ്രാന്‍സ് സഹകരണം പുതുക്കി.
ത്രികോണ സഹകരണം: സുസ്ഥിര വികസനം ലക്ഷ്യമിട്ട് പുതിയ കരാര്‍.
മാര്‍സെയിലിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ്: ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി & ജൈവവൈവിദ്ധ്യം: ഇരു രാഷ്‌ട്രങ്ങളും താല്‍പര്യപ്രകടനം നടത്തി.
ഔദ്യോഗിക സ്വീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: