ഡെറാഡൂണ്‍: വുഷുവില്‍ കേരളം വെള്ളി നേടി. വനിതകളുടെ 78 കിലോ ഗ്രാം വിഭാഗത്തില്‍ തൃശൂര്‍ മണൂത്തി പാണഞ്ചേരി സ്വദേശിനി അശ്വതി പിആര്‍ ആണ് വെള്ളി നേടിയത്. ഫൈനലില്‍ ഛണ്ഡീഗഡിന്റെ ഇഷിതരൂപിനോട് പരാജയപ്പെട്ടു. തൃശൂര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി. നിലവില്‍ 2015 കേരള ദേശീയ ഗെയിംസില്‍ വെങ്കലം, 2022 ഗുജറാത്ത് ദേശീയ ഗെയിംസില്‍ സ്വര്‍ണം ഗോവ ദേശീയ ഗെയിംസില്‍ വെള്ളി എന്നിവ നേടിയിട്ടുണ്ട്. ഭര്‍ത്താവ് അശ്വിനും ജൂഡോയില്‍ കേരളത്തിന് വേണ്ടി ഇറങ്ങിയിരുന്നു. വെങ്കലമെഡലിനുള്ള റിപ്പാഷേ പോരാട്ടത്തില്‍ അശ്വിന് ഹരിയാന താരത്തോട് തോറ്റ്പുറത്തായി. കഴിഞ്ഞ ദേശീയ ഗെയിംസില്‍ വെങ്കലം നേടി താരമാണ്. യശികയാണ് മകള്‍. തൃശൂര്‍ സായിയില്‍ കേരള പോലിസ് ടീമിന്റെ കൂടെയാണ് ഇരുവരും പരിശീലിക്കുന്നത്.
ജിംനാസ്റ്റിക്‌സില്‍ അപ്പാരട്ടിസ് ഫൈനലില്‍ പൊമ്മല്‍ഹോര്‍സില്‍ കേരളത്തിന്റെ മിധുന്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജൂനിയര്‍ ദേശീയ മത്സരത്തിലെ സ്വര്‍ണമെഡല്‍ ജേതാവ് ആയ മിധുന്‍ ആദ്യമായി ആണ് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. സര്‍വീസസിന് വേണ്ടി മത്സരിക്കുന്ന മലയാളി താരം ഹരികൃഷ്ണന്‍ ഒന്നാമത് എത്തി.
അത്‌ലറ്റിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുരുഷ വിഭാഗത്തില്‍ മനൂപ് ആറാമതും, വനിതാ വിഭാഗത്തില്‍ അനുരാഘവന്‍ ആറും ദില്‍നാ ഫിലിപ്പ് ഏഴും സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതകളുടെ ഹൈജംപില്‍ അതിരാ സോമരാജ് 1.77 മീറ്റര്‍ ചാടി ആറാമത് എത്തി. ഗോവ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി വെങ്കലം നേടി ഐയ്ഞ്ചല്‍ പി ദേവസ്യ പരിക്ക് മൂലം മത്സരത്തിന് ഇറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: