ബെംഗളൂരു : കർണാടക കെപിസിസി പ്രസിഡന്റ് മാറുമെന്ന സൂചന നൽകി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ . കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന എസ്‌സി, എസ്ടി നേതാക്കൾ കൂട്ടമായി ഡൽഹിയിലേക്ക് പോകുന്നതിനു പകരം, പ്രത്യേക സന്ദർശനവും പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .
ആദ്യം, മന്ത്രി സതീഷ് ജർക്കിഹോളി രണ്ട് ദിവസം ഡൽഹിയിൽ തങ്ങി ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തി. പിന്നീട്, മറ്റൊരു മന്ത്രിയായ രാജണ്ണയും ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തി നടത്തി. ഡോ. പരമേശ്വറും അടുത്ത ആഴ്ച ഡൽഹി സന്ദർശിക്കാൻ സാധ്യതയുണ്ട്.
ഈ സംഭവവികാസങ്ങൾക്കെല്ലാം ഇടയിലാണ് കെപിസിസി പ്രസിഡന്റിൽ ഉടൻ മാറ്റം ഉണ്ടാകുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് സൂചന നൽകിയത് . അതേസമയം ഇതിനു മറുപടിയെന്നോണം ‘ ശ്രമം പരാജയപ്പെട്ടേക്കാം, പക്ഷേ പ്രാർത്ഥനയിലൂടെ വിജയം ഉറപ്പാണെന്ന് ‘ കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ ട്വീറ്റ് ചെയ്തു.
‘ ശ്രമം പരാജയപ്പെട്ടേക്കാം, പക്ഷേ പ്രാർത്ഥന വിജയിക്കുമെന്ന് ഉറപ്പാണ്. കുംഭമേളയിൽ ഞാൻ പങ്കെടുത്തു, ഗംഗാ ആരതി നടത്തി, ദൈവത്തോട് പ്രാർത്ഥിച്ചു. പുണ്യസ്നാനം നടത്തിയതിന് ശേഷം ഭക്തിയാൽ മതിമറന്നു ‘ ഡി കെ ശിവകുമാർ ട്വീറ്റ് ചെയ്തു. ട്വീറ്റ് കോൺഗ്രസിനുള്ളിൽ വൻ ചർച്ചയായിരിക്കുകയാണ് .
മാത്രമല്ല ഗംഗയിൽ കുളിച്ചാൽ പട്ടിണി മാറുമോയെന്ന് ചോദിച്ച ഖാർഗെയ്‌ക്കുള്ള ശിവകുമാറിന്റെ മറുപടി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: