ന്യൂദൽഹി : ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ ‘ശവപ്പെട്ടിയിൽ അവസാനത്തെ ആണി’ യും അടിക്കുമെന്ന് ബീഹാറിലെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എംപി ശാംഭവി ചൗധരി . ഈ സഖ്യത്തിന് ദിനോസറുകളെപ്പോലെ വംശനാശം സംഭവിക്കുമെന്നും ശാംഭവി ചൗധരി പറഞ്ഞു.
ലോക്‌സഭയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാംഭവി ചൗധരി . ‘ ബീഹാറിൽ നിന്നുള്ള ആര്യഭട്ടനാണ് പൂജ്യം കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അതേ പൂജ്യം കണ്ടെത്തി . ഡൽഹിക്ക് ശേഷം ഇനി ബിഹാറിന്റെ ഊഴമാണ്. . അതുകൊണ്ട് തന്നെ, ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ബീഹാറിലും ദൃശ്യമാകും. ഇന്ത്യയേക്കാൾ കൂടുതൽ രാഹുൽ പറയുന്നത് ചൈന എന്ന പേരാണ്. ആ പേരിൽ ഇത്ര മധുരമുണ്ടോ. ‘ എന്നും ശാംഭവി ചൗധരി ചോദിച്ചു. അതേസമയം യുവ വനിതാ എം പിയുടെ തീപ്പൊരി വാക്കുകൾക്ക് മുന്നിൽ രാഹുൽ വെള്ളം കുടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: