India

മുഹമ്മദ് ഗസ്‌നി തകർത്ത സോമനാഥ ക്ഷേത്രത്തിലെ പുരാതന ശിവലിംഗത്തിന്റെ ഭാഗങ്ങൾ ഇപ്പോഴും ഭദ്രം : പ്രതിഷ്ഠിക്കാൻ ഹിന്ദു ആചാര്യന്മാർ ഒരുമിക്കുന്നു

Published by

വഡോദര : സോമനാഥ ക്ഷേത്രത്തിലെ പുരാതനവും തകർന്നതുമായ ശിവലിംഗം തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് ഗുജറാത്തിൽ നിന്നുള്ള പൂജാരി സീതാറാം ശാസ്ത്രി . പതിനൊന്നാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്‌നി എന്ന ഇസ്ലാം ഭരണാധികാരി ക്ഷേത്രവും യഥാർത്ഥ ശിവലിംഗവും നശിപ്പിച്ചിരുന്നു. ആ ശിവലിംഗത്തിന്റെ ഭാഗങ്ങളാണിവ.

ഈ ക്ഷേത്രത്തിലെ പൂജാരിമാരുടെ പരമ്പരയിൽ നിന്നുള്ള സീതാറാം ശാസ്ത്രി, കഴിഞ്ഞ 21 വർഷമായി താൻ പവിത്ര ശിവലിംഗത്തിന്റെ ഭാഗങ്ങൾ സംരക്ഷിച്ചു വരികയാണ്. ഇപ്പോൾ അത് സോമനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആത്മീയ നേതാക്കളുടെ സഹായവും തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറിനെയും കണ്ടു. സഹായിക്കാമെന്ന് ഗുരുജി സമ്മതിച്ചതായും സീതാറാം ശാസ്ത്രി പറയുന്നു.

‘ എന്റെ മാതൃസഹോദരന് അദ്ദേഹത്തിന്റെ ഗുരുവായ പ്രണവേന്ദ്ര സരസ്വതി ജി നൽകിയതാണ് ഇത്. 60 വർഷത്തോളം അദ്ദേഹം അതിനെ ആരാധിച്ചു . 21 വർഷം മുൻപാണ് എന്റെ കൈയ്യിൽ ഇത് എത്തിയത്. ഈ ശിവലിംഗം നശിപ്പിക്കാൻ അധിനിവേശക്കാർ നിരവധി ആക്രമണങ്ങൾ നടത്തി. സോമനാഥ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വേണ്ടി അധിനിവേശകനായ മഹ്മൂദ് ഗസ്നവി ഏകദേശം 50,000 പേരെ കൊന്നൊടുക്കി. അയാൾ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിക്കുകയും ശിവലിംഗം നശിപ്പിക്കുകയും ചെയ്തു.ആ ശിവലിംഗത്തിന്റെ ഭാഗങ്ങളാണിവ .‘ സീതാറാം ശാസ്ത്രി പറയുന്നു.

മഹ്മൂദ് ഗസ്നവി പുണ്യ ശിവലിംഗം നശിപ്പിച്ചതിനുശേഷം, വിവിധ സന്യാസിമാർ അതിന്റെ തകർന്ന കഷണങ്ങൾ ശേഖരിച്ചുവെന്ന് സീതാറാം ശാസ്ത്രി പറയുന്നു.സോമനാഥ ക്ഷേത്രത്തിൽ ഇത് സ്ഥാപിക്കുമെന്ന് വിവിധ ഹിന്ദു ആചാര്യന്മാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by