Kerala

കോട്ടയത്ത് നഴ്‌സിംഗ് കോളേജില്‍ റാഗിംഗ് നടത്തിയ 5 വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്തു

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്.

Published by

കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ റാഗിംഗ് നടത്തിയ അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്തു. സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, കെ പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത്, വിവേക് എന്‍പി എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. ആന്റി റാഗിംഗ് നിയമപ്രകാരം അന്വേഷണം നടത്തിയാണ് കോളേജ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്.

സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥകളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസത്തോളം റാഗ് ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണം പിടിച്ചു വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by