Kerala

വന്യജീവി ആക്രമണങ്ങള്‍ക്ക് തടയിടാന്‍ 10 മിഷനുകള്‍ക്ക് രൂപംനല്‍കി വനംവകുപ്പ്

പ്രവര്‍ത്തന രഹിതമായ എസ്‌റ്റേറ്റുകള്‍ക്ക് അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും

Published by

തിരുവനന്തപുരം:വന്യജീവി ആക്രമണങ്ങള്‍ക്ക് തടയിടാന്‍ 10 മിഷനുകള്‍ക്ക് രൂപംനല്‍കി വനംവകുപ്പ്.കാട്ടാന ആക്രമണത്തില്‍ തുടര്‍ച്ചയായി ആളുകള്‍ മരിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകളും ആനത്താരകളും തുടര്‍ച്ചയായി നിരീക്ഷിക്കും. വന്യജീവി സംഘര്‍ഷമുണ്ടാകുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ജനവാസമേഖലകളില്‍ വന്യജീവികള്‍ എത്തുന്നത് തടയാന്‍ സോളാര്‍ ഫെന്‍സിംഗ്.

ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികള്‍ക്ക് ഭക്ഷണവും വെള്ളവും വനത്തില്‍ ഉറപ്പ് വരുത്തുക, പാമ്പ് കടിയേറ്റുള്ള മരണം തടയാന്‍ ആന്റിവെനം ഉല്‍പ്പാദനവും വിതരണവും ശക്തമാക്കുക തുടങ്ങിയവയാണ് കര്‍മ്മ പദ്ധതികള്‍. പ്രവര്‍ത്തന രഹിതമായ എസ്‌റ്റേറ്റുകള്‍ക്ക് അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും.

അതിനിടെ, മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗപ്പെടുത്താം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by