കാസര്‍കോട് : ഏറെ പരിദേവനങ്ങള്‍ക്കൊടുവില്‍ മലബാറിലെ ആചാരസ്ഥാനികള്‍ക്കും കോലധാരികള്‍ക്കും 9 മാസത്തെ ധനസഹായ കുടിശിക നല്കാന് തീരുമാനം. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2024 ഏപ്രില്‍ മാസം മുതല്‍ 2024 ഡിസംബര്‍ മാസം വരെയുള്ള വേതനം ലഭിക്കുന്നതിനായി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുള്ള കാസര്‍കോട് ഡിവിഷന് ഓഫീസില്‍ ഫെബ്രുവരി 28 ന് മുമ്പായി നേരിട്ട് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവയും ഹാജരാക്കണം. നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും മേല്പറഞ്ഞ രേഖകളും ഓഫീസില്‍ എത്തിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: