India

മരണത്തിൽ പോലും ആഘോഷം കണ്ടെത്തുന്ന മ്ലേഛന്മാർ : ആചാര്യ സത്യേന്ദ്രദാസിന്റെ മരണവാർത്തയിൽ സ്മൈലിയും, പരിഹാസങ്ങളും ഇട്ടവർക്ക് തക്ക മറുപടി

Published by

കൊച്ചി : ഇന്ന് രാവിലെയാണ് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് (85) അന്തരിച്ചത് . ലക്‌നൗവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം മൂന്നിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആചാര്യ സത്യേന്ദ്രദാസിനെ ലക്നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.രാജ്യത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചത്.

എന്നാൽ കേരളത്തിൽ അദ്ദേഹത്തിന്റെ മരണവാർത്ത നൽകിയതിന് താഴെ സ്മൈലി ഇമോജികളും, പരിഹാസ ആക്ഷേപ കമന്റുകളുമാണ് ചില പ്രത്യേക വിഭാഗക്കാർ ഇട്ടത്. അയോധ്യയും, രാമക്ഷേത്രവുമാണ് ഇത്തരക്കാരുടെ കമന്റുകൾക്ക് പിന്നിലുള്ള ചേതോ വികാരമെന്നും എല്ലാവർക്കും മനസിലാകും.

ഇത്തരത്തിൽ 80 കഴിഞ്ഞ വന്ദ്യവയോധികന്റെ മരണത്തിൽ പോലും ആഘോഷം കണ്ടെത്തുന്നവർക്ക് തക്ക മറുപടിയും ചിലർ നൽകുന്നുണ്ട് . ‘ മ്ലേഛന്മാർ ‘ എന്നാണ് സോഷ്യൽ മീഡിയ ഇത്തരത്തിൽ കമന്റിട്ടവരെ വിളിച്ചിരിക്കുന്നത് . ‘ ചിരിയും ചില കമന്റും കണ്ടാൽ ചിലർ മരിക്കാതെ ഇരിക്കും എന്നാണ് വിചാരം വല്ലാത്ത മനുഷ്യർ തന്നെ ‘ എന്നും ചിലർ പറയുന്നു. ഭീകരർ മരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് എത്തുന്നവരാണ് ഈ മരണവാർത്തയ്‌ക്ക് കീഴിൽ ഇത്തരം ആക്ഷേപങ്ങളുമായി എത്തുന്നതെന്നും കമന്റുകളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക