കോട്ടയം: നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും സര്‍വേ നടത്തി കാര്‍ബണ്‍ എമിഷന്റെ തോത് കണക്കാക്കും.
ആദ്യഘട്ടത്തില്‍ വെളിയന്നൂര്‍, തിരുവാര്‍പ്പ്, മീനച്ചില്‍, വാഴൂര്‍, എലിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളിലും രണ്ടാംഘട്ടത്തില്‍ ചെമ്പ്, ഞീഴൂര്‍, പുതുപ്പള്ളി, മാടപ്പള്ളി, തിടനാട്, കൂട്ടിക്കല്‍, വിജയപുരം, പനച്ചിക്കാട്, അയര്‍ക്കുന്നം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലുമാണു ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മാലിന്യം, ഊര്‍ജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കുകയും ഇത് ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.
ഒന്നാം ഘട്ടത്തില്‍ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു ഇടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയില്‍ സര്‍വേ നടത്തി കാര്‍ബണ്‍ എമിഷന്‍ കണക്കാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ഗ്യാസിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി ജില്ലയില്‍ 106 അങ്കണവാടികള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറും ആവശ്യമായ പാത്രങ്ങളും ഹരിതകേരളം മിഷനും എനര്‍ജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ച് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: