തിരുവനന്തപുരം: വിഴിഞ്ഞം തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ തീരസംരക്ഷണസേനയുടെ കപ്പലില്‍നിന്ന് വെടി ഉതിര്‍ന്നു… അത് കടലിലെ വെള്ളപ്പരപ്പില്‍ ഓളങ്ങള്‍ തീര്‍ത്തു. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു . കപ്പലിനെ വലയം ചെയ്ത ചെറുബോട്ടില്‍ നിന്ന് ആയുധ ധാരികളായ സൈനികള്‍ കപ്പലില്‍ നിന്ന് സ്ഥോടക വസ്തുക്കളുമായി ഭീകരനെ പിടിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന തീരകക്ഷാ സേനയുടെ കോസ്റ്റ് ഗാര്‍ഡ് സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായി, വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ ‘കടലില്‍ ഒരു ദിനം’ എന്ന പരിപാടി യുടെ ഭാഗമായി നടന്ന പ്രദര്‍ശനം ആശ്ചര്യവും അഭിമാനവും നല്‍കുന്നതായി. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ 10 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞതോടെ അഭ്യാസപ്രകടനങ്ങള്‍ ആരംഭിച്ചു. കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍ കയറുക, കള്ളക്കടത്ത് പിടിച്ചെടുക്കുക, യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് വെടിവയ്‌ക്കുക, സ്റ്റീംപാസ്റ്റ് തുടങ്ങിയ തീരകക്ഷാ സേനയുടെ അതിവേഗ പ്രകടനങ്ങളും കഴിവുകളും കപ്പലുകള്‍ പ്രകടമാക്കി. കോസ്റ്റ് ഗാര്‍ഡ് കുടുംബങ്ങള്‍ക്കൊപ്പം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മറ്റ് സിവില്‍ പ്രമുഖരും അഭ്യാസത്തിന് സാക്ഷ്യം വഹിച്ചു.
അനഗ്, ഊര്‍ജ ശ്രോത, സി441, സി427 എന്നീ നാല് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, എയര്‍ക്രാഫ്റ്റ് ഡോര്‍ണിയര്‍ എന്നിവയും പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/watch/?v=2848807218619535&rdid=nVfZYNjM7qxH7qdR
പ്രതികരിക്കാൻ ഇവിടെ എഴുതുക