തിരുവനന്തപുരം: വിഴിഞ്ഞം തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ തീരസംരക്ഷണസേനയുടെ കപ്പലില്‍നിന്ന് വെടി ഉതിര്‍ന്നു… അത് കടലിലെ വെള്ളപ്പരപ്പില്‍ ഓളങ്ങള്‍ തീര്‍ത്തു. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു . കപ്പലിനെ വലയം ചെയ്ത ചെറുബോട്ടില്‍ നിന്ന് ആയുധ ധാരികളായ സൈനികള്‍ കപ്പലില്‍ നിന്ന് സ്ഥോടക വസ്തുക്കളുമായി ഭീകരനെ പിടിച്ചു.
തീരസംരക്ഷണസേനയുടെ സ്ഥാപക വാര്‍ഷികദിനത്തോടനുബന്ധിച്ചു നടത്തിയ ‘കടലില്‍ ഒരു ദിനം’ പരിപാടിയുടെ ഭാഗമായി നടന്ന പ്രദര്‍ശനം ആശ്ചര്യവും അഭിമാനവും നല്‍കുന്നതായി. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ 20 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞതോടെ അഭ്യാസപ്രകടനങ്ങള്‍ ആരംഭിച്ചു. ആറ് കപ്പലും ഒരു ഹെലികോപ്റ്ററും അമ്പരപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചു. തീരസംരക്ഷണസേന കടലില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രകടനം. ശത്രുരാജ്യത്തിന്റെ കപ്പലുകളെ തുരത്തല്‍, കടല്‍ അതിര്‍ത്തി സംരക്ഷണം, കടലിലെ രക്ഷപ്രവര്‍ത്തനം എന്നിവയൊക്കെ എങ്ങനെ നടത്തുന്നു എന്ന് മനസ്സിലാക്കിത്തരുന്ന പ്രകടനം.
കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളായ സി410, സി162, എബി ഊര്‍ജ പ്രവാഹ, എയര്‍ക്രാഫ്റ്റ് ഡോര്‍ണിയര്‍, എന്നിവയും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: