റാഞ്ചി : ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ മുഹമ്മദ് ഫിറോസിന്റെ അറസ്റ്റോടെ പുതിയ ഒരു ലവ് ജിഹാദ് കേസ് കൂടി പുറത്തുവന്നു. ഒരു ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചുവെച്ചതിന് പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനകം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്ന ഫിറോസ് മിഥുൻ കുമാർ രാജ്വൻഷി എന്ന ഹിന്ദു പുരുഷനായി വേഷം കെട്ടി സിആർപിഎഫ് സൈനികനായാണ് യുവതിയെ പരിചയപ്പെട്ടത്.
സാഹിബ്ഗഞ്ച് എസ്ഡിപിഒ കിഷോർ തിർക്കി പറയുന്നതനുസരിച്ച് സാഹിബ്ഗഞ്ച് നിവാസിയായ ഫിറോസ് ബിഹാറിലെ കതിഹാർ ജില്ലയിൽ നിന്നുള്ള യുവതിയെ സോഷ്യൽ മീഡിയ വഴിയാണ് കണ്ടുമുട്ടിയത്. മിഥുൻ കുമാർ രാജ്വൻഷിയാണെന്ന് നടിച്ച് സിആർപിഎഫ് സൈനികനാണെന്ന് അവകാശപ്പെട്ടാണ് ഫിറോസ് സോഷ്യൽ മീഡിയയിൽ സ്ത്രീയെ ബന്ധപ്പെട്ടത്. ബന്ധം സ്ഥാപിച്ച ശേഷ അയാൾ വിവാഹാഭ്യർത്ഥന നടത്തി.
അയാളുടെ വ്യാജ ഐഡന്റിറ്റിയിൽ വിശ്വസിച്ച് സ്ത്രീ അയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചു. എന്നാൽ ഫിറോസിന്റെ ആദ്യ ഭാര്യ നിഖത് പർവീൻ തന്റെ ഭർത്താവിന്റെ രണ്ടാം വിവാഹം കണ്ടെത്തിയപ്പോൾ അവൾ അതിനെ ശക്തമായി എതിർക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ വിവാഹത്തിനെന്നെ വ്യാജേന അയാൾ യുവതിയെ സാഹിബ്ഗഞ്ചിലേക്ക് കൊണ്ടുപോയി. സ്ഥിതിഗതികൾ അറിഞ്ഞപ്പോൾ നിഖാത് പർവീൻ നോർത്ത് കോളനി പ്രദേശത്ത് ദമ്പതികളെ തടഞ്ഞുനിർത്തി നഗർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസ്, ബിഹാർ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ (ബിഎൻസിആർപിഎ) സെക്ഷൻ 87/60, 10 പ്രകാരം ഫിറോസിനെതിരെ കേസെടുത്തിട്ടുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിയമ വ്യവസ്ഥകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സ്ത്രീയുടെ മൊഴി അധികൃതർ രേഖപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: