പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവായ നുസ്രത്ത് ജഹാൻ .
കാവി അണിഞ്ഞ് രുദ്രാക്ഷമാലകൾ ധരിച്ചാണ് നുസ്രത്ത് ജഹാൻ കുംഭമേളയ്‌ക്കെത്തിയത്.‘ മാഘപൗർണ്ണമി പൂർണിമ രാവിൽ ത്രിവേണിസംഗമത്തിൽ സ്നാനം ചെയ്യാൻ ഭാഗ്യം ഉണ്ടായതു മുജ്ജന്മ സുകൃതം ‘ ആണെന്ന കുറിപ്പോടെ നുസ്രത്ത് ജഹാൻ കുംഭമേളയുടെ ദൃശ്യങ്ങളും പങ്ക് വച്ചു.
സനാതനധർമ്മത്തെ ആദരിക്കുന്ന നിരവധി ഇസ്ലാം വിശ്വാസികളാണ് മഹാകുംഭമേളയിൽ സ്നാനം ചെയ്യാൻ എത്തുന്നത്. താൻ സനാതന വിശ്വാസങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് മുൻപും നുസ്രത്ത് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: