ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ അത്ലറ്റിക്സില്‍ മെഡല്‍ നേടാന്‍ കേരളം അഞ്ച് ഫൈനലില്‍ ഇറങ്ങും.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വനിതകളുടെ ഹൈജംപില്‍ കേരളത്തിന്റെ എയ്ഞ്ചല്‍ പി ദേവസ്യയും ആതിരാ സോമരാജും ഇറങ്ങും. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഹൈജംപില്‍ വെങ്കലം നേടിയ താരമാണ് ഐയ്ഞ്ചല്‍ പി ദേവസ്യ. ദേശീയ ഓപ്പണ്‍ ജംപ് ചാമ്പ്യന്‍ഷിപ്പില്‍ അതിരാ സോമരാജ് വെള്ളിയും നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെയും വനിതകളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളം ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗത്തില്‍ മനൂപും വനിതാ വിഭാഗത്തില്‍ അനുരാഘവും ദില്‍നയും ഇറങ്ങും. 4-400 മീറ്റര്‍ മിക്സഡ് റിലേയിലും പുരുഷ ജാവലിന്‍ ത്രോയില്‍ ബിബിന്‍ ആന്റെണിയും മത്സരിക്കും.
ജിംനാസ്റ്റിക്സിലും കേരളത്തിന് മത്സരമുണ്ട്. അപ്പാരിറ്റിസ് ഫൈനലില്‍ കേരളം ഇറങ്ങും. ആദ്യ മെഡല്‍ ലക്ഷ്യമിടുന്ന കനോയിംങ് കയാക്കിംങില്‍ സി2 വനിതാ പുരുഷ വിഭാഗത്തില്‍ കേരളം മത്സരിക്കും. കഴിഞ്ഞ ദിവസം സി1 കെ1 ഇനത്തില്‍ കേരളം മത്സരിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ടേബിള്‍ ടെന്നീസില്‍ സെമി ലക്ഷ്യമിട്ട് വനിതാ ഡബിള്‍സ് ടീം ഇറങ്ങും. തമിഴ്നാടിനെതിരെ ഉച്ചയ്‌ക്ക് 12.30 ന് ആണ് മത്സരം ജൂഡോയില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായ അശ്വിനും അശ്വതിയും മത്സരിക്കും കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും ജൂഡോയില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടി തന്ന താരങ്ങളാണ്. ഫെന്‍സിങില്‍ വനിതാ വിഭാഗം ഗ്രൂപ്പ് സാബ്രയില്‍ കേരളം മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക