India

പവൻ കല്യാണിന്റെ സനാതന ധർമ്മ സംരക്ഷണ യാത്രയ്‌ക്ക് നാളെ തുടക്കം : ആദ്യ ദർശനം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ

Published by

ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ സനാതന ധർമ്മ സംരക്ഷണ യാത്ര നാളെ ആരംഭിക്കും . നാല് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന യാത്രയിൽ അദ്ദേഹം കേരളത്തിലെയും, തമിഴ്നാട്ടിലെയും വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നതെന്നാണ് സൂചന . അവിടെ നിന്ന് മധുര മീനാക്ഷി ക്ഷേത്രം, ശ്രീ പരശുരാമ സ്വാമി ക്ഷേത്രം, അഗസ്ത്യ ജീവ സമാധി, കുംഭേശ്വര ക്ഷേത്രം, സ്വാമിമല, തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് അദ്ദേഹം പോകും.

പവന്റെ പര്യടനത്തിന്റെ ഭൂരിഭാഗവും തമിഴ്‌നാട്ടിലാണ് നടക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ അദ്ദേഹം മുമ്പ് അപലപിച്ചിരുന്നു, ഇത് തമിഴ്‌നാട്ടിൽ ചൂടേറിയ രാഷ്‌ട്രീയ വിഷയമായി മാറിയിരുന്നു .

“ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോഴും സനാതന ധർമ്മം ആചരിക്കുമ്പോഴും ചില മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. സനാതന ധർമ്മം ഇല്ലാതെ രാജ്യം ഇതുപോലെ തുടരില്ലെന്ന് ഒരാൾ മനസ്സിലാക്കണം, അത് രാജ്യത്തിന് മാത്രമല്ല ലോകത്തിനും വഴികാട്ടിയാണ്. “ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by